റിയാദ്:പുതുപള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ വിജയം പിണറായി സര്‍ക്കാരിന്റെ നയങ്ങള്‍ക്കും ധാര്‍ഷ്ട്യത്തിനും എതിരെയുള്ള വിധിയെഴുത്താണെണെന്ന് ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച വിജയാഘോഷ പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വലിയ ഒരു മനുഷ്യനെ അകാരണമായി വേട്ടയാടുകയും ഇല്ല കഥകള്‍ പ്രചരിപ്പിച്ച് സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത സിപിഐഎമ്മിന്റെ മുഖത്തേറ്റ ഒരടിയാണ്ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം തെളിയിക്കുന്നതെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
പിണറായി മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് രണ്ടാം തവണയാണ് കേരളം വിധിയെഴുതുന്നതെന്നുംസെന്ട്രല് കമ്മിറ്റി യോഗത്തില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു.സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംട് പ്രസിഡണ്ട് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ച യോഗം ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍ നൗഫല്‍ പാലക്കാടന്‍ ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ,നവാസ് വെള്ളിമാട്കുന്ന്, ഗ്ലോബല്‍ മെമ്പര്‍ ശിഹാബ് കൊട്ടുകാട് ജില്ലാ പ്രസിഡന്റുമാരായ സജീര്‍ പൂന്തുറ, ശരത് ആലപ്പുഴ, ബഷീര്‍ കോട്ടയം, ഷാജി മഠത്തില്‍,അബ്ദുല്‍ കരീം കൊടുവള്ളി, ശുകൂര്‍ ആലുവ, സലിം ആര്‍ത്തിയില്‍, അലക്സ് കൊട്ടാരക്കര, നാസര്‍ ലെയ്സ്,അബ്ദുല്‍ മജീദ് കണ്ണൂര്‍,ജോണ്സന് എറണാംകുളം, സെന്‍ട്രല്‍ കമ്മിറ്റി നിര്‍വാഹക സമിതി അംഗങ്ങളായ സലിം ആര്‍ത്തിയില്‍, റഫീഖ് വെമ്പായം, മാള മൊയ്ദീന്, ജലീല്‍ കണ്ണൂര്‍, ജോസ് പാലക്കാട്, റഫീഖ് പാലക്കാട്, ഹരീന്ദ്രന്‍ പയ്യന്നൂര്‍ , തുടങ്ങിയവര്‍ സംസാരിച്ചു. സകീര്‍ ഹുസ്സൈന്‍ കൊല്ലം സ്വന്തം രചനയില്‍ ഉമ്മന്‍ചാണ്ടിയെ കുറിച്ചുള്ള ഗാനം ആലപിച്ചു. ജന.സെക്രട്ടറി യഹ്യയ കൊടുങ്ങലൂര്‍ സ്വാഗതവും നിഷാദ് ആലംകോട് നന്ദിയും പറഞ്ഞു.
Story Highlights: Riyadh OICC on Puthuppally By election result
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]