ആണ്‍സുഹൃത്ത് യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ചു; സുഹൃത്തിന്റെ ദേഷ്യം മാറ്റാൻ യുവതി കൂട്ടുപിടിച്ചത് ഇൻസ്റ്റഗ്രാം വഴി കണ്ടെത്തിയ ദുര്‍മന്ത്രവാദത്തെ; പിണങ്ങിപ്പോയ സുഹൃത്തിനെ തിരികെ കൊണ്ടുവരാൻ ഗവേഷക വിദ്യാര്‍ത്ഥിനി ചിലവാക്കിയത് ആറു ലക്ഷം !!
സ്വന്തം ലേഖകൻ
പുതുച്ചേരി: ആണ്‍സുഹൃത്തിന്റെ ദേഷ്യം മാറാനായി ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് പണം തട്ടിയതായി പരാതി. പോണ്ടിച്ചേരി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയില്‍ നിന്ന് സോഷ്യല്‍ മീഡിയവഴി ആറ് ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
മാസങ്ങള്‍ക്ക് മുൻപാണ് ആണ്‍സുഹൃത്ത് യുവതിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. യുവതി ഈ സങ്കടത്തിലിരിക്കുമ്പേോഴാണ് പ്രണയം, ബിസിനസ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാം എന്ന പരസ്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഈ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് തന്റെ പ്രശ്നങ്ങള്‍ പറഞ്ഞുകൊണ്ട് സന്ദേശം അയച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചില പൂജകള്‍ ചെയ്താല്‍ പിണങ്ങിപ്പോയ സുഹൃത്ത് തിരികെ വരുമെന്നും പണം അടക്കണമെന്നും അവര്‍ പറഞ്ഞു. ഇതിനിടയില്‍ ആണ്‍സുഹൃത്തിന്റെ നമ്പരും അവര്‍ വാങ്ങി. ഇയാള്‍ ഫോണില്‍ വിളിക്കുമെന്നും, ഫോണെടുക്കരുതെന്നും യുവതിയോട് പറഞ്ഞിരുന്നു. അങ്ങനെ യുവതി കുറച്ച് പണം ഓണ്‍ലൈനായി അടച്ചു. അന്ന് തന്നെ കാമുകന്റെ നമ്ബരില്‍ നിന്ന് ഫോണ്‍ വന്നു. എടുക്കരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ അതെടുത്തില്ല. തട്ടിപ്പുകാര്‍ വീണ്ടും പണം ആവശ്യപ്പെടുകയും യുവതി നല്‍കുകയും ചെയ്തു.
ആറ് ലക്ഷം നല്‍കിയിട്ടും കാമുകൻ പിന്നെ വിളിക്കുകയോ കാണാൻ വരികയോ ചെയ്യാതായതോടെയാണ് യുവതി തട്ടിപ്പ് തിരിച്ചറിഞ്ഞത്. ആ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]