
ഗ്ലാസ്ഗ്ലോ: ബ്രിട്ടനിലെ ആണവ ബോംബുകളുടെ സംഭരണ കേന്ദ്രത്തിൽ നിന്നുള്ള റേഡിയോ ആക്ടീവ് വെള്ളം കടലിലേക്ക് ചോർന്നതായി റിപ്പോർട്ടുകൾ. തുടർച്ചയായി അറ്റകുറ്റ പണികൾ മുടങ്ങിയതിന് പിന്നാലെയാണ് റേഡിയോ ആക്ടീവ് ജലം കടലിലേക്ക് ഒഴുകിയതെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.
ഔദ്യോഗിക രേഖകളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. പശ്ചിമ സ്കോട്ട്ലാൻഡിന് സമീപത്തുള്ള ലോക്ക് ലോങ്ങിലേക്കാണ് റേഡിയോ ആക്ടീവ് ജലം ചോർന്നത്.
അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭാഗമാണ് ഈ മേഖല. സേനാ താവളത്തിലെ 1500 വെള്ള പൈപ്പുകൾ കൃത്യസമയത്ത് അറ്റകുറ്റ പണികൾ ചെയ്യാൻ റോയൽ നേവിക്ക് സാധിക്കാതെ വന്നതാണ് ലീക്കിന് കാരണമായത്.
ബ്രിട്ടനിലെ ഏറ്റവും സുരക്ഷിതവും രഹസ്യവുമായ സൈനിക കേന്ദ്രങ്ങളിൽ ഒന്നാണ് കൂൾപോർട്ടിലുള്ള ആയുധ ഡിപ്പോ. നാല് ട്രൈഡന്റ് അന്തർവാഹിനികളുടെ കപ്പലിന് വേണ്ടി റോയൽ നേവിയുടെ ആണവ വാർഹെഡുകൾ ഈ ഡിപ്പോയിലാണ് സൂക്ഷിക്കുന്നത്.
സ്കോട്ട്ലാൻഡ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ പരിസ്ഥിതി നിരീക്ഷക ഏജൻസിയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ടിട്ടുള്ളത്. ചോർച്ച സംഭവിച്ചപ്പോൾ ബേസിലെ ഘടകങ്ങൾ മിക്കതും പ്രവർത്തന കാലാവധി പിന്നിട്ടവയാണെന്നുമാണ് സ്കോട്ടിഷ് എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ഏജൻസി വിശദമാക്കുന്നത്.
കൂൾപോർട്ടിൽ വെള്ളപ്പൊക്കം ഉണ്ടായത് അറ്റകുറ്റ പണികളുടെ പോരായ്മ മൂലമാണെന്നും ഏജൻസിയെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. ആണവ ആയുധങ്ങളിൽ ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് ഐസോടോപ്പായ ട്രിറ്റിയത്തിന്റെ ആവശ്യത്തിലേറെയുള്ള മാലിന്യം കടലിലേക്ക് എത്തിയെന്നാണ് സെപാ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
2022ൽ പുറത്ത് വന്ന റിപ്പോർട്ടുകളിലൊന്ന് അനുസരിച്ച് നാവിക സേനയുടെ വീഴ്ചയാണ് അറ്റകുറ്റ പണികൾ കൃത്യസമയത്ത് നടക്കാതെ പോയത്. നശിച്ചുകൊണ്ടിരിക്കുന്ന പൈപ്പുകൾ മാറ്റിസ്ഥാപിക്കാനുള്ള പദ്ധതികൾ കാര്യക്ഷമമല്ലെന്നു റിപ്പോർട്ട് വിശദമാക്കുന്നത്.
ഈ റിപ്പോർട്ടുകൾ ബ്രിട്ടീഷ് സർക്കാർ ദേശീയ സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് രഹസ്യമായി സൂക്ഷിച്ചുവെന്നും വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് റിപ്പോർട്ട് പുറത്ത് വന്നതെന്നുമാണ് ദി ഗാർഡിയൻ റിപ്പോർട്ട് വിശദമാക്കുന്നത്.
ഓഗസ്റ്റ് മാസത്തിൽ റിപ്പോർട്ട് പുറത്ത് വരും മുൻപും വൈകിക്കാൻ പ്രതിരോധ മന്ത്രാലയം ശ്രമിച്ചതായും ഏജൻസി വിശദമാക്കുന്നുണ്ട്. 1960 കൾ മുതൽ ബ്രിട്ടന്റെ ആണവ കേന്ദ്രങ്ങളിലൊന്നാണ് ഫാസ്ലേൻ.
2010ൽ ഒന്നും 2019ൽ രണ്ട് തവണയുമാണ് പൈപ്പുകളിൽ ലീക്കുണ്ടായത്. 2019 ഓഗസ്റ്റിലുണ്ടായ ലീക്കിൽ വലിയ അളവിലുള്ള റേഡിയോ ആക്ടീവ് ജലം കടലിലേക്ക് എത്തിയെന്നും റിപ്പോർട്ട് വിശദമാക്കുന്നു.
ആവശ്യമായ 23 പരിഹാരങ്ങളുടെ പുരോഗതി മന്ദഗതിയിലാണെന്നും ഇടയ്ക്കിടെ കാലതാമസം നേരിട്ടതായും ഇത് നാവിക താവളത്തിന്റെ അടിസ്ഥാന സൗകര്യ മാനേജ്മെന്റിലെ വ്യാപകമായ പോരായ്മകൾ തുറന്നുകാട്ടുന്നുണ്ടെന്നും ഏജൻസി നിരീക്ഷിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]