
ആലപ്പുഴ ∙ വനിതകൾ സിനിമ മേഖലയിലെ ഭാരവാഹികളായി വരട്ടെയെന്നു സാംസ്കാരിക മന്ത്രി
. ശ്വേത മേനോൻ വിജയിക്കുന്ന സാഹചര്യമുണ്ടെങ്കിൽ സമർഥയായ ഭാരവാഹിയായി മാറും.
സംസ്ഥാനത്തെ സ്ത്രീകൾക്കു ധൈര്യം പകരാൻ കഴിയുന്ന വ്യക്തിയാണ്
എന്നും സജി ചെറിയാൻ പറഞ്ഞു.
പുരുഷന്മാർ ആധിപത്യം സ്ഥാപിച്ചാൽ പോരാ. താരസംഘടനയായ അമ്മയിൽ സ്ത്രീകൾ ആദ്യമായാണ് ഇത്രയും മത്സരത്തിലേക്കു വരുന്നത് എന്നതിനാൽ പ്രാധാന്യം നൽകണമെന്നാണു തന്റെ അഭിപ്രായം.
സിനിമ നയം മൂന്നു മാസത്തിനകം പുറത്തുവരുമെന്നും അതോടെ പല പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
അമ്മ സംഘടനയ്ക്ക് അകത്തുള്ള പ്രശ്നം അവർ തന്നെ ചർച്ച ചെയ്തു പരിഹരിക്കേണ്ടതാണ്. ശ്വേതാ മേനോന് എതിരായ കേസ് നിലനിൽക്കില്ല.
അങ്ങനെയുള്ള കുറ്റം അവർ ചെയ്തിട്ടില്ല. അവർ മത്സരിക്കാൻ നോമിനേഷൻ നൽകിയത് ഇഷ്ടമില്ലാത്തവർ അവരെ ഒഴിവാക്കണമെന്ന ഉദ്ദേശത്തോടെ ചെയ്തതാവാമിതെന്നും സജി ചെറിയാൻ പറഞ്ഞു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രംFacebook/ShwethaMenonOfficial ൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]