
തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ്. വനിത എൻജിനിയറിങ് കോളജിലെ ഒന്നാം വർഷ പ്രവേശന ഉദ്ഘാടനം 13ന് രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ ഡോ. അരുൺ എസ്.
നായർ ഉദ്ഘാടനം നിർവഹിക്കും. എൽബിഎസ് സെന്റർ ഡയറക്ടർ ഡോ.
എം. അബ്ദുൾ റഹിമാൻ അധ്യക്ഷത വഹിക്കും.
വിദ്യാർത്ഥിനികൾ മാതാപിതാക്കൾക്കൊപ്പം അന്നേ ദിവസം 9ന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സ്പോട്ട് അഡ്മിഷൻ തൃശ്ശൂർ സർക്കാർ എൻജിനിയറിങ് കോളജിലെ ബി.ടെക്, ബി.ടെക് – ലാറ്ററൽ എൻട്രി, എം.ടെക്, എം.സി.എ എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
ബി.ടെക് – ലാറ്ററൽ, എം.സി.എ കോഴ്സുകളിലേക്ക് ഓഗസ്റ്റ് 12നും എം.ടെക് കോഴ്സിലേക്ക് 13നും ബി.ടെക് കോഴ്സിലേക്ക് 14നുമാണ് സ്പോട്ട് അഡ്മിഷൻ നടത്തുക. വിശദവിവരങ്ങൾക്ക്: www.gectcr.ac.in ബി.സി.എ.
/ ബി.ബി.എ അലോട്ട്മെന്റ് എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.സി.എ. / ബി.ബി.എ കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാനഘട്ട
അലോട്ട്മെന്റ് ഓഗസ്റ്റ് 12 ന് നടക്കും. പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ ഇതുവരെ അലോട്ട്മെന്റ് ലഭിച്ചതും ലഭിക്കാത്തതുമായ എല്ലാപേർക്കും www.lbscentre.kerala.gov.in ൽ ഓൺലൈനായി ഓഗസ്റ്റ് 11 വരെ ഓപ്ഷൻ സമർപ്പിക്കാം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്മെന്റുകളിൽ സ്വകാര്യ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷകർ പ്രവേശനം നേടിയ കോളേജിൽ നിന്നും ഈ അലോട്ട്മെന്റിൽ പങ്കെടുക്കാൻ അനുവദിച്ചുകൊണ്ടുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) ഓപ്ഷൻ സമർപ്പണ സമയത്ത് ഓൺലൈനായി ആയി സമർപ്പിക്കണം.
എല്ലാ വിഭാഗക്കാർക്കും ഈ അലോട്ട്മെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]