
ആലപ്പുഴ: ആലപ്പുഴയിൽ പിതാവിന്റെയും രണ്ടാനമ്മയുടെയും മർദ്ദനത്തിനിരയായ കുട്ടിയെ സന്ദർശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. കഴിഞ്ഞ ദിവസമാണ് മന്ത്രി എംഎൽഎ അരുൺ കുമാറിനൊപ്പം കുഞ്ഞിനെ സന്ദർശിച്ചത്.
അച്ഛൻ്റെ അമ്മയുടെ സംരക്ഷണയിലാണ് ഇപ്പോൾ കുട്ടിയെന്നും വനിതാ ശിശു വികസന വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഈ മകൾ ഉണ്ടാകുകയെന്നും നാളെ മുതൽ സ്കൂളിൽ പോകുമെന്നും മന്ത്രി അറിയിച്ചു. അച്ഛൻ്റെ അമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളേയും മന്ത്രി സന്ദർശിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് തൊട്ടിലിലാട്ടുമമ്മ താരാട്ടായി പാടുമമ്മ ഒന്നല്ല രണ്ടല്ല മൂന്നല്ല നാലല്ല പതിനായിരം വർഷങ്ങളേറെ ചുമന്നൊരമ്മ… ഇത് അവളുടെ കവിതയിലെ വരികളാണ്. അച്ഛനും രണ്ടാനമ്മയും ക്രൂരമായി ഉപദ്രവിച്ച കുഞ്ഞുമകൾ തൻ്റെ അമ്മയെ കുറിച്ചെഴുതിയതാണ് കവിത.
ഇത് മാത്രമല്ല ഒരുപാട് കവിതകൾ ഉണ്ട് അവളുടെ നോട്ട് ബുക്കിൽ, അവൾ എഴുതിയ കവിതകൾ. അച്ഛൻ്റെ അമ്മയുടെ സംരക്ഷണയിലാണ് ഇപ്പോൾ അവൾ.
വനിതാ ശിശു വികസന വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഈ മകൾ ഉണ്ടാകുക. നാളെ മുതൽ സ്കൂളിൽ പോകും.
ഇന്നലെ ഈ മകളേയും അച്ഛൻ്റെ അമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളേയും ഇന്നലെ സന്ദർശിച്ചു. എംഎൽഎ ശ്രീ അരുൺ കുമാറും ഒപ്പമുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]