
ബെംഗളൂരു ∙
ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പാക്കിസ്ഥാനെ മുട്ടുക്കുത്തിച്ചെന്ന് പ്രധാനമന്ത്രി
. ബെംഗളൂരുവിൽ നമ്മ മെട്രോ യെലോ ലൈനും പുതിയ വന്ദേഭാരത് ട്രെയിനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഓപ്പറേഷൻ സിന്ദൂറിലൂടെ ലോകം മുഴുവൻ ഇന്ത്യയുടെ പുതിയ മുഖം കണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘‘ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇതാദ്യമായാണ് ഞാൻ ബെംഗളൂരുവിൽ വരുന്നത്. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ സൈന്യം വിജയിച്ചു.
അതിർത്തിക്കപ്പുറം, നിരവധി കിലോമീറ്ററുകൾ അകലെയുള്ള തീവ്രവാദ ഒളിത്താവളങ്ങൾ നമ്മൾ നശിപ്പിച്ചു. തീവ്രവാദത്തെ സംരക്ഷിക്കുന്ന പാക്കിസ്ഥാനെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ മുട്ടുകുത്തിക്കാൻ നമുക്ക് കഴിഞ്ഞു.’’ – പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിനു പിന്നിൽ പ്രതിരോധ മേഖലയിലെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്കും പങ്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ നടന്ന നെക്സ്റ്റ്-ജെൻ മൊബിലിറ്റി ഫോർ എ നെക്സ്റ്റ്-ജെൻ സിറ്റി പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ബെംഗളൂരുവിലെയും കർണാടകയിലെയും യുവാക്കൾ പ്രതിരോധമേഖലയിലെ സാങ്കേതികവിദ്യയുടെ വികാസത്തിനു വളരെയധികം പങ്കുവഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]