
പ്രകൃതിഭംഗിക്ക് പേരുകേട്ട അനേകം സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്.
പലപ്പോഴും വിദേശത്ത് നിന്നുള്ള വിനോദ സഞ്ചാരികൾ ഇന്ത്യയിലെത്തിയാൽ ഇത്തരം സ്ഥലങ്ങൾ സന്ദർശിക്കാറുമുണ്ട്. എന്നാൽ, പർവതനിരകളും കാട്ടരുവികളുമൊക്കെ കണ്ടും അനുഭവിച്ചും മടങ്ങുന്നവർ കുറവായിരിക്കും.
എന്തായാലും, അതുപോലെ പർവതനിരകൾക്കിടയിലെ ഒരു വെള്ളച്ചാട്ടം ആസ്വദിക്കുന്ന വിദേശിയായ സഞ്ചാരി ഷെയർ ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. വെള്ളച്ചാട്ടത്തിൽ കുളിച്ചാസ്വദിക്കുന്നു എന്നതിനേക്കാൾ ഇന്ത്യയെ കുറിച്ച് യുഎസ്സിൽ നിന്നുള്ള ഈ യുവാവ് പറഞ്ഞ ചില കാര്യങ്ങളാണ് വീഡിയോ ശ്രദ്ധിക്കപ്പെടാൻ കൂടുതൽ കാരണമായി തീർന്നത്.
ഇന്ത്യയെ കുറിച്ച് പലരും പറയാറുള്ള മോശം കാര്യങ്ങളെ തിരുത്തിക്കുറിക്കുക കൂടിയാണ് യുവാവ് തന്റെ വീഡിയോയിൽ. ‘ഇന്ത്യ നിങ്ങൾക്ക് വൃത്തികെട്ടതും മലിനവുമായി തോന്നുന്നുണ്ടോ? എന്റെ പ്രിയപ്പെട്ട
രാജ്യങ്ങളിൽ ഒന്നാണ് ഈ രാജ്യം. ഏറ്റവും ചെലവ് കുറഞ്ഞത്.
അതിശയിപ്പിക്കുന്ന ആളുകൾ, അതിശയിപ്പിക്കുന്ന വ്യത്യസ്തമായ കാലാവസ്ഥകൾ. ഞാൻ ഇപ്പോൾ മലനിരകളിലെ ഒരു വെള്ളച്ചാട്ടത്തിനടുത്താണുള്ളത്.
ഇന്ത്യയെ കുറിച്ച് നിങ്ങൾ കേൾക്കുന്ന പ്രചാരണങ്ങളിലെല്ലാം സത്യത്തിന്റെ ചെറിയൊരംശം മാത്രമേയുള്ളൂ. ഈ സ്ഥലം തന്നെ നോക്കൂ’ എന്നാണ് യുവാവ് തന്റെ വീഡിയോയിൽ പറയുന്നത്.
View this post on Instagram A post shared by Free Spirit Traveler⭐️ (@vanboys222) ‘ഇന്ത്യയെന്നാൽ വൃത്തിഹീനവും ജനത്തിരക്കുമുള്ള ചേരി പ്രദേശങ്ങൾ മാത്രമല്ല. ഏറ്റവും നല്ല ഭക്ഷണം കിട്ടുന്ന, പ്രകൃതിഭംഗിയുള്ള രാജ്യമാണ്.
ഇന്ത്യയിലെ പ്രാദേശികരായ ആളുകൾ അതിഥികളെ ഇഷ്ടപ്പെടുന്നവരാണ്, നല്ല ആതിഥ്യമര്യാദയുള്ളവരാണ്. ഇന്ത്യ എനിക്ക് വളരെ ഇഷ്ടമാണ്, ഇനിയും തിരിച്ച് ഇന്ത്യയിലേക്ക് വരാൻ കാത്തിരിക്കുകയാണ്’ എന്നും യുവാവ് വീഡിയോയുടെ കാപ്ഷനിൽ സൂചിപ്പിക്കുന്നുണ്ട്.
യുഎസ്സിൽ നിന്നുള്ള യുവാവ് ഷെയർ ചെയ്തിരിക്കുന്ന ഈ വീഡിയോ അനേകങ്ങളാണ് കണ്ടിരിക്കുന്നത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്.
നേരത്തെ ഇന്ത്യ സന്ദർശിച്ച പലരും യുവാവ് പറഞ്ഞിരിക്കുന്നത് സത്യമാണ് എന്ന് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നതും കാണാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]