
ആലപ്പുഴ ∙ ദുരൂഹസാഹചര്യത്തിൽ മൂന്നു സ്ത്രീകളെ കാണാതായ കേസിൽ സംശയനിഴലിലുള്ള പള്ളിപ്പുറം ചൊങ്ങുംതറ സി.എം.സെബാസ്റ്റ്യന്റെ (65) സ്വത്തുവിവരങ്ങളും ഭൂമി ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കുന്നു.
ഇയാൾക്കു സ്വന്തം പേരിലും ബെനാമി പേരുകളിലും എവിടെയെല്ലാം സ്വത്തുക്കൾ ഉണ്ടെന്നാണു പ്രധാനമായും പരിശോധിക്കുന്നത്. വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യൻ കഴിഞ്ഞ 20 വർഷത്തിനിടെ നടത്തിയ ഭൂമി ഇടപാടുകളുടെ വിവരവും ശേഖരിക്കുന്നുണ്ട്.
കാണാതായ മൂന്നു സ്ത്രീകളും കൊല്ലപ്പെട്ടിരിക്കാം എന്നാണ്
ന്റെ നിഗമനം.
ഏറ്റുമാനൂർ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായിൽ ജെയ്നമ്മയെ (ജെയ്ൻ മാത്യു–54) കാണാതായ കേസിൽ പ്രതിയായ സെബാസ്റ്റ്യൻ കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭൻ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടും സംശയനിഴലിലാണ്.
അതേസമയം, സെബാസ്റ്റ്യൻ ജെയ്നമ്മയുടെ സ്വർണം പണയംവച്ചു കിട്ടിയ പണം ഉപയോഗിച്ചു റഫ്രിജറേറ്റർ വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. ജെയ്നമ്മയെ കാണാതായ 2024 ഡിസംബർ 23നു രാത്രിയാണു ചേർത്തലയിലുള്ള കടയിൽ നിന്ന് റഫ്രിജറേറ്റർ വാങ്ങിയത്.
റഫ്രിജറേറ്റർ ഏറ്റുമാനൂരിലുള്ള സെബാസ്റ്റ്യന്റെ ഭാര്യവീട്ടിൽനിന്നു കണ്ടെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]