
ബെംഗളൂരു∙ കർണാടകയിലെ കൊരട്ടഗരെയിൽ കൊളാല ഗ്രാമത്തിൽ റോഡരികിൽ പ്ലാസ്റ്റിക് ബാഗുകളിൽ സ്ത്രീയുടെ
കണ്ടെത്തി. വഴിയാത്രക്കാരാണ് സ്ത്രീയുടെ ശരീരഭാഗങ്ങൾ നിറച്ച ഏഴു ബാഗുകൾ ശ്രദ്ധയിൽപെട്ട
വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ തലയും ശരീരഭാഗങ്ങളുമുള്ള മറ്റ് ഏഴു പ്ലാസ്റ്റിക് ബാഗുകൾ കൂടി കണ്ടെത്തുകയായിരുന്നു.
ആരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
മൃതദേഹം പ്ലാസ്റ്റിക് ബാഗുകളിലാക്കിയതിന് ശേഷം കൊലപാതകികൾ കാറിലെത്തി ഉപേക്ഷിക്കാനാണ് സാധ്യതയെന്ന് പൊലീസ് അറിയിച്ചു. ചിമ്പുഗനഹള്ളി മുതൽ വെങ്കടപുര വരെയുള്ള ഗ്രാമപ്രദേശങ്ങളില്‍ പലയിടത്തായി മൃതദേഹം ഉപേക്ഷിച്ചിരിക്കാമെന്നും പൊലീസ് കരുതുന്നു.
മറ്റെവിടെങ്കിലും വച്ച് കൊലപാതകം നടക്കാനാണ് സാധ്യതയെന്നു പൊലീസ് കരുതുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]