
മീററ്റ്∙ യുവാവിനെ വെടിവച്ചു
ബന്ധുവിനെയും സുഹൃത്തിനെയും പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ മീററ്റിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. മുപ്പത്തഞ്ചുകാരനായ അസ്ലം ആണു കൊല്ലപ്പെട്ടത്.
സംഭവത്തിൽ പ്രതികളായ സുബൻ (23), സദന് (23) എന്നിവരെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി.
ബൈക്കിൽ എത്തിയ അക്രമി സംഘം അസ്ലമിനെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടർന്ന് പൊലീസ് മൂന്നു സംഘമായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. കാഞ്ച് കാ പുൽ എന്ന സ്ഥലത്ത് വച്ച് പ്രതികളെ പൊലീസ് പിടികൂടി.
തെളിവെടുപ്പിനായി കൊണ്ടുപോയ പ്രതികൾ പൊലീസ് നേരെയും വെടിയുത്തിര്ത്തു.
ഉദ്യോഗസ്ഥർ തിരിച്ച് വെടിയുർത്തിക്കുകയും ഇരുവർക്കും കാലിന് പരുക്കേൽക്കുകയും ചെയ്തു.
ഇവരുടെ പക്കൽ നിന്ന് ഒരു പിസ്റ്റൾ, ഒരു നാടൻ തോക്ക്, വെടിയുണ്ടകൾ, റജിസ്റ്റർ ചെയ്യാത്ത ഒരു ബൈക്ക് എന്നിവ പൊലീസ് കണ്ടെടുത്തു. സ്വത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന്റെ കാരണമെന്ന് പ്രാഥമിക നിഗമനം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]