
തിരുവനന്തപുരം: മറയില്ലാത്ത കിണറ്റിലേക്ക് വീണ പശുവിന് രക്ഷകരായി ഫയർഫോഴ്സ്. പാലോട് പ്ലാവറ കുന്നുംപുറത്ത് വീട്ടിൽ ശശിയുടെ പശുവാണ് ഇന്നലെ ഉച്ചയോടെ 20 അടി താഴ്ചയുള്ള ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണത്.
വീട്ടുടമ പശുവിനെ പുല്ലുമേയാൻ വിട്ടിരുന്നു. സമീപത്ത് നിന്നും പുല്ല് തിന്നുന്നതിനിടെ കാൽവഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. പത്ത് അടിയോളം വെള്ളമുണ്ടായിരുന്നെങ്കിലും പശു പൂർണമായി മുങ്ങിയിരുന്നില്ല.
വിവരം അറിഞ്ഞെത്തിയ വിതുരയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമാണ് റോപ്പ് ഉപയോഗിച്ച സാഹസികമായി പശുവിനെ കരയിലെത്തിച്ചത്.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുലൈമാന്റെ നേതൃത്വത്തിൽ ഫയർമാന്മാരായ കുമാരലാൽ,അനൂപ് കുമാർ എന്നിവരാണ് കിണറ്റിലിറങ്ങി പശുവിനെ കരയ്ക്കെത്തിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]