പാലക്കാട്: പാലക്കാട് മങ്കരയിൽ സിപിഎം പ്രാദേശിക നേതാവിനെ പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചെന്ന് പരാതി. മങ്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെയാണ് പരാതി. പഞ്ചായത്ത് അംഗത്തിനൊപ്പം നിൽക്കുകയായിരുന്ന മങ്കര സ്വദേശിയായ മുൻ ബ്രാഞ്ച് സെക്രട്ടറി ഹംസയ്ക്കാണ് മർദനമേറ്റത്.
കാറിൽ നിന്നിറങ്ങിയ പൊലീസുകാരൻ പ്രകോപനം കൂടാതെ ആക്രമിച്ചുവെന്നാണ് സിപിഎം പ്രാദേശിക നേതാവിന്റെ പരാതി. മറ്റൊരാളുമായുള്ള സാമ്പത്തിക ഇടപാടിനെ ചൊല്ലിയായിരുന്നു മർദനമെന്നാണ് വിവരം. പൊലീസുകാരൻ മദ്യപിച്ചിരുന്നതായും ഹംസ പറയുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ഹംസയെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് മങ്കര പൊലീസ് ഇൻസ്പെക്ടറുടെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]