
തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നടുക്കി വീണ്ടും ഗുണ്ടാ കൊലപാതകം. തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതിയാണ് മരിച്ചത്. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ കുറ്റ്യാണി സ്വദേശി ജോയി മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. സംഭവത്തില്‍ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. നീലക്കാറിലെത്തിയ മൂന്നംഗ അക്രമി സംഘത്തിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
കൊലക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ജോയ്. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ട് ദിവസം മുൻപാണ് ജോയ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിൽ എത്തിയ സംഘം സൊസൈറ്റി ജംഗ്ഷനിൽ വച്ച് വെട്ടുകയായിരുന്നു. രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ പൊലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെട്ടേറ്റ് അര മണിക്കൂറിലധികം റോഡിൽ രക്തത്തിൽ കുളിച്ച് കിടന്ന ജോയിയെ ഒടുവിൽ പൊലീസ് ജീപ്പിലാണ് ആശുപത്രിലെത്തിക്കുകയായിരുന്നു. അക്രമി സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
കാറിലെത്തിയ മൂന്നംഗ സംഘമാണ് ജോയിയെ വെട്ടിപ്പരുക്കേൽപ്പിച്ചതെന്ന് പൊലീസ് പറയുന്നു. കുറ്റ്യാണി സ്വദേശികളായ സജീര്‍ അൻഷാദ് അൻവര്‍ ഹുസൈൻ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കാപ്പ കേസിൽ അറസ്റ്റിലായിരുന്ന ജോയ് മൂന്ന് ദിവസം മുൻപാണ് ജയിലിൽ നിന്നിറങ്ങിയത്. വട്ടപ്പാറ, പോത്തൻകോട് ഉൾപ്പെടയുള്ള സ്റ്റേഷനുകളിലെ ക്രിമിനൽ ലിസ്റ്റിൽ ജോയിയുണ്ട്. ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു. മേഖലയിൽ ഗുണ്ടാ കുടിപ്പക ആക്രമണം സ്ഥിരമായി നടക്കുന്നതാണ്. ഓരോ സംഭവത്തിന് ശേഷവും പൊലീസ് പുതിയ ഓപ്പറേഷൻ തുടങ്ങുമെങ്കിലും വൈകാതെ ഗുണ്ടകൾ വീണ്ടും സജീവമാകുന്നതാണ് പതിവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]