മലയാളത്തില്‍ സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ഗോളം. രഞ്ജിത്ത് സജീവിനെ നായകനാക്കി സംജാദ് സംവിധാനം ചെയ്ത ചിത്രം ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ഒന്നായിരുന്നു. ജൂണ്‍ 7 നായിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. ഇപ്പോഴിതാ രണ്ട് മാസങ്ങള്‍ക്കിപ്പുറം ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് തുടങ്ങിയിരിക്കുന്നത്.
രഞ്ജിത്ത് സജീവിനൊപ്പം ദിലീഷ് പോത്തനും സണ്ണി വെയ്നുമാണ് ചിത്രത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രവീൺ വിശ്വനാഥും സംജാദുമാണ് ‘ഗോള’ത്തിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. ഉദയ് രാമചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വിജയ് ഛായാഗ്രഹണം നിർവഹിക്കുന്നു. എബി സാൽവിൻ തോമസ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിൻ്റെ ഗാനങ്ങൾ രചിച്ചത് വിനായക് ശശികുമാർ. ചിത്രസംയോജനം മഹേഷ് ഭുവനേന്ദും ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും ശബ്ദമിശ്രണം വിഷ്ണു സുജാതനും നിർവ്വഹിച്ചു. പ്രതീഷ് കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറായും നിമേഷ് താനൂർ കലാസംവിധായകനായും പ്രവർത്തിച്ചു.
പ്രൊഡക്ഷൻ കൺട്രോളർ ജിനു പി കെ ശ്രീക് വാര്യർ കളർ ഗ്രേഡിംഗും ബിനോയ് നമ്പാല കാസ്റ്റിംഗും നിർവഹിച്ചു. മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ. വിഷ്വൽ ഇഫക്ട്സ് പിക്റ്റോറിയൽ എഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രഫി ജെസ്റ്റിൻ ജെയിംസ്. ബിബിൻ സേവ്യർ, ബിനോഷ് തങ്കച്ചൻ എന്നിവരാണ് ഫിനാൻസ് കൺട്രോളർമാർ. പബ്ലിസിറ്റി ഡിസൈനുകൾ തയ്യാറാക്കിയത് യെല്ലോടൂത്ത്സും ടിവിറ്റിയുമാണ്. സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ) മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു. ശ്രീ പ്രിയ കമ്പൈൻസ് മുഖേന ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസാണ് ‘ഗോളം’ വിതരണം ചെയ്തത്.
ALSO READ : സുധീര്‍ കരമനയ്ക്കൊപ്പം പുതുമുഖങ്ങള്‍; ‘മകുടി’ തിയറ്ററുകളിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]