
ബെംഗളൂരുവിലെ ട്രാഫിക്കിനെ കുറിച്ച് പരാതി പറയാത്ത ആളുകളുണ്ടാവില്ല. പരാതിയോട് പരാതിയാണ്.
മണിക്കൂറുകൾ ബ്ലോക്കിൽ പെട്ട് കിടക്കണം, നേരത്തിന് എത്തില്ല, ഒരുപാട് സമയം ട്രാഫിക്കിൽ കളയണം തുടങ്ങി അതങ്ങനെ നീളുന്നു. എന്നാൽ, അതിനെ എങ്ങനെ ക്രിയാത്മകമായി മറികടക്കാം എന്നാണ് ബെംഗളൂരുവിൽ നിന്നുള്ള സംരംഭകനും ഫൗണ്ടറുമായ അമൃത് ജോഷി പറയുന്നത്.
ലിങ്ക്ഡ്ഇൻ പോസ്റ്റിലാണ് എങ്ങനെയാണ് താൻ ബെംഗളൂരുവിലെ ട്രാഫിക്കിനെ ക്രിയാത്മകമായി മറികടക്കുന്നത് എന്ന് അമൃത് ജോഷി വിശദീകരിക്കുന്നത്. പോസ്റ്റ് പ്രകാരം വിവിധ കാര്യങ്ങൾക്ക് വേണ്ടിയാണ് അമൃത് ജോഷി തന്റെ ഈ 80 മിനിറ്റ് നേരം ഉപയോഗിക്കുന്നത്.
അതിൽ ഒന്ന് പുസ്തകങ്ങൾ വായിക്കുന്നു എന്നതാണ്. ഈ 80 മിനിറ്റ് നേരം ട്രാഫിക്കിൽ പെടുമ്പോൾ താൻ തനിക്ക് ഇഷ്ടപ്പെട്ട
പുസ്തകങ്ങൾ വായിക്കാൻ ശ്രമിക്കുന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്. മറ്റൊന്ന്, ക്ലയന്റുകളെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയുമൊക്കെ വിളിക്കാനും മറ്റും താൻ ഈ സമയം ചെലവഴിക്കുന്നു എന്നാണ് അമൃത് ജോഷി പറയുന്നത്.
അത് കോൾ ആവാം, ചാറ്റ് ആവാം എന്നും പോസ്റ്റിൽ കാണാം. അടുത്തതായി, നഗരത്തിലെ മലിനീകരണത്തെ കുറിച്ച് നല്ല ബോധ്യമുള്ള ആളാണ് അമൃത് എന്ന് കാണാം.
താൻ മാസ്ക് ധരിക്കും എന്നാണ് പോസ്റ്റിൽ അദ്ദേഹം പറയുന്നത്. അടുത്തതായി പറയുന്നത്, അല്പനേരം ഉറങ്ങും എന്നാണ്.
അല്പനേരത്തെ വിശ്രമം ദിവസത്തേക്കുള്ള ഊർജ്ജമായിത്തീരും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ട്രാഫിക്കിൽ വെറുതെ സമയം പാഴാക്കേണ്ടതില്ല എന്ന് പറഞ്ഞുകൊണ്ടാണ് അമൃത് ജോഷി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
ഒപ്പം തന്നെ ഇതുപോലെ ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുമ്പോൾ എന്താണ് ചെയ്യുക എന്നുള്ളതിന് മറ്റുള്ളവരോട് അഭിപ്രായവും ഐഡിയകളും അന്വേഷിക്കുന്നുമുണ്ട് അദ്ദേഹം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]