
ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു എംഡിഎംഎയുമായി യൂട്യൂബര്‍ റിന്‍സി പിടിയിലാകുന്നത്. പിന്നാലെ റിൻസി നടൻ ഉണ്ണി മുകുന്ദന്റെ മാനേജരാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരങ്ങളും നടന്നു.
ഇപ്പോഴിതാ ഈ വ്യാജവാർത്തകൾക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. തനിക്ക് ഇപ്പോഴും മുൻപും ഒരു മാനേജറില്ലെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഒരു പേഴ്സണൽ മാനേജർ തനിക്കില്ലെന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ ഉണ്ണി മുകുന്ദൻ പറയുന്നു. “എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും സഹകരണങ്ങളും പ്രൊഫഷണൽ കാര്യങ്ങളും നേരിട്ടോ അല്ലെങ്കിൽ നിർമ്മാണ കമ്പനിയായ UMF വഴിയോ ആണ് കൈകാര്യം ചെയ്യുന്നത്.
തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും വ്യക്തികളോടും സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളോടും അഭ്യർത്ഥിക്കുകയാണ്. ആരെങ്കിലും ഇത്തരത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുകയോ ചെയ്യുന്നതായോ കണ്ടെത്തിയാൽ കർശനമായ നിയമ നടപടികൾക്ക് വിധേയമാകേണ്ടി വരും”, എന്നും ഉണ്ണി മുകുന്ദൻ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]