
തിരുവനന്തപുരം: സർവകലാശാലകളുടെ കാവിവത്കരണത്തിനെതിരെ എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ച് അവസാനിച്ചു. ശക്തമായ പ്രതിഷേധമുയർന്ന മാർച്ചിൽ പൊലീസിൻ്റെ ബാരിക്കേഡ് എസ്എഫ്ഐ പ്രവർത്തകർ തകർത്തു.പ്രതിഷേധം അവസാനിപ്പിച്ചുകൊണ്ട് സംസാരിച്ച നേതാക്കൾ ഗവർണർക്കും വിസിക്കും പ്രതിപക്ഷ നേതാവ് വിഡി സതീശനുമെതിരെ രൂക്ഷ വിമർശനം ഉയർത്തി.
എസ്എഫ്ഐ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സർവകലാശാലകളിലെ കാവിവത്കരണത്തിനും ആർഎസ്എസിനുമെതിരെ പ്രതിഷേധിക്കുന്ന തങ്ങളുടെ സമരം ഗുണ്ടായിസമെന്നാണ് വിഡി സതീശൻ പറഞ്ഞതെന്ന് ഓർമ്മിപ്പിച്ചാണ് സംഘടനയുടെ അഖിലേന്ത്യാ അധ്യക്ഷൻ ആദർശ് സംസാരിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ്റെയും പ്രതിപക്ഷ നേതാവിൻ്റെയും ശബ്ദം ഒരുപോലെയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിന്നീട് സംസാരിച്ച എസ്എഫ്ഐ സംസ്ഥാന അധ്യക്ഷൻ ശിവപ്രസാദ്, ആർഎസ്എസിനെതിരായ തങ്ങളുടെ പോരാട്ടം ഗുണ്ടായിസമെങ്കിൽ തങ്ങൾ ഗുണ്ടകൾ തന്നെയെന്നും പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]