
ചർമ്മത്തെ സംരക്ഷിക്കാൻ പണ്ട് മുതൽക്കേ ഉപയോഗിച്ച് വരുന്ന ചേരുവകയാണ് മഞ്ഞൾ. മഞ്ഞളിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വരണ്ട
ചർമ്മം അകറ്റുന്നതിന് സഹായിക്കുന്നതായി ബയോമോളിക്യുലാർ ആൻഡ് ക്ലിനിക്കൽ ആസ്പെക്റ്റ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മുഖക്കുരു മൂലമുണ്ടാകുന്ന ചുവപ്പും വീക്കവും ഫലപ്രദമായി കുറയ്ക്കാൻ മഞ്ഞളിന് കഴിയും.
മഞ്ഞളിലെ ആന്റിഓക്സിഡന്റുകൾ കൂടുതൽ യുവത്വം നിലനിർത്താനും ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് നേർത്ത വരകളുടെയും ചുളിവുകളുടെയും രൂപം കുറയ്ക്കുകയും ചെയ്യുന്നു.
മഞ്ഞളിന്റെ സ്ഥിരമായ ഉപയോഗം ഹൈപ്പർപിഗ്മെന്റേഷൻ കുറയ്ക്കുന്നതിനും കറുത്ത പാടുകൾ കുറയ്ക്കുന്നതിനും സഹായകമാണ്. മഞ്ഞളിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങൾ ബാക്ടീരിയകളെ ചെറുക്കുന്നതിൽ ഫലപ്രദമാണ്.
ഇത് മുഖക്കുരു, പാടുകൾ തുടങ്ങിയ ചർമ്മപ്രശ്നങ്ങളാൽ മഞ്ഞളിന്റെ ഗുണങ്ങൾ മറയ്ക്കുന്നത് തടയാൻ സഹായിക്കും. കൂടാതെ, ചർമ്മ അണുബാധകൾ ഒഴിവാക്കുന്നതും മുഖക്കുരു പൊട്ടുന്നത് തടയാൻ കഴിയും.
ചർമ്മ സംരക്ഷണത്തിന് മഞ്ഞൾ എങ്ങനെ ഉപയോഗിക്കാം? ഒന്ന് തണുത്ത പാലിൽ അല്പം മഞ്ഞൾ ചേർത്ത് മുഖം കഴുകുക. ഇത് അഴുക്കും അധിക എണ്ണയും നീക്കം ചെയ്യുകയും ചർമ്മത്തെ ആഴത്തിൽ വൃത്തിയാക്കുകയും ചെയ്യും.
രണ്ട് ഒരു ടേബിൾ സ്പൂൺ പാൽ , ഒരു ടീസ്പൂൺ ഓട്സ് പൊടിച്ചത്, ഒരു നുള്ള് മഞ്ഞൾ എന്നിവയുമായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. മഞ്ഞൾ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുകയും തിളക്കം നൽകുകയും ചെയ്യുന്നു.
ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളാനും ചർമ്മത്തെ ആഴത്തിൽ മോയ്സ്ചറൈസ് ചെയ്യാനും പാക്ക് സഹായിക്കും. മൂന്ന് മഞ്ഞൾപ്പൊടിയും ചന്ദനപ്പൊടിയും ഒരു ടീസ്പൂൺ വീതം റോസ് വാട്ടറിലോ പാലിലോ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക.
ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകുക.
ഈ പാക്ക് മുഖക്കുരു തടയാൻ സഹായിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]