
ഷാർജ: ഷാർജയിൽ മലയാളി യുവതിയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനിയായ വിപഞ്ചിക മണിയൻ (33), ഒന്നര വയസ്സുകാരിയായ മകൾ വൈഭവി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരേ കയറിൽ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മകളെ കൊന്ന് അമ്മ ജീവനൊടുക്കി എന്നതാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. സ്വകാര്യ കമ്പനിയിലെ എച്ച്.ആർ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്.
ഭർത്താവ് നിതീഷും യുഎഇയിലുണ്ട്. ഭർത്താവ് നിധീഷുമായി അകന്ന് കഴിയുകയായിരുന്നു വിപഞ്ചിക.
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ഫോറൻസിക് ലാബോറട്ടറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]