
കൊച്ചി: പുരപ്പുറ സോളാർ സ്ഥാപിച്ച് വൈദ്യുതി ബിൽ കുറയ്ക്കാൻ ഒരുങ്ങുന്നവർക്ക് തിരിച്ചടി. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് കരട് നിർദേശങ്ങൾ നിലവിൽ വരുന്നതോടെ ഒക്ടോബർ ഒന്ന് മുതൽ ഉപഭോക്താക്കൾക്ക് പുരപ്പുറ സോളാർ പദ്ധതി ലാഭകരമല്ലാതാകും.
മൂന്ന് കിലോവാട്ടിന് മുകളിലുള്ള പ്ലാന്റുകൾ നെറ്റ് മീറ്ററിങിൽ നിന്ന് നെറ്റ് ബില്ലിങാകും എന്നതാണ് പ്രധാന മാറ്റം. സോളാർ പ്ലാന്റുകളിൽ നിന്നുള്ള അധിക വൈദ്യുതി കെഎസ്ഇബിക്ക് നൽകുകയും ആവശ്യമുള്ളത് തിരിച്ചെടുക്കുകയും ചെയ്യുന്നതാണ് നെറ്റ് മീറ്ററിങ്.
കൊടുക്കുന്നതിനും വാങ്ങുന്നതിനും ഒരേ നിരക്ക്. മുൻപ് 1000 കിലോ വാട്ട് വരെയായിരുന്നു നെറ്റ് മീറ്ററിങ് പരിധി.
എന്നാൽ ഒക്ടോബർ 1ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ കരട് നിർദേശങ്ങൾ നിലവിൽ വരുന്നതോടെ ഇത് മൂന്ന് കിലോ വാട്ട് വരെയുള്ള പ്ലാന്റുകൾക്ക് മാത്രമാകും. മൂന്ന് മുതൽ അഞ്ച് കിലോ വാട്ട് വരെയുള്ള പ്ലാന്റുകളിൽ നെറ്റ് മീറ്ററിങ് വേണമെങ്കിൽ 30 ശതമാനം സംഭരണ ശേഷിയുള്ള ബാറ്ററി സ്ഥാപിക്കണം.
ബാറ്ററിക്ക് രണ്ട് ലക്ഷം രൂപയെങ്കിലും വില വരും. ഇല്ലെങ്കിൽ നെറ്റ് ബില്ലിങിലേക്ക് മാറണം.
അതായത് ചെറിയ തുകയ്ക്ക് കെഎസ്ഇബിക്ക് വൈദ്യുതി നൽകുകയും വലിയ തുകയ്ക്ക് തിരികെ വാങ്ങുകയും വേണം. എനർജി ബാങ്കിങ് സൗകര്യം ഇല്ലാതാകുമെന്നതാണ് മറ്റൊരു പ്രശ്നം.
മിച്ചം വരുന്ന വൈദ്യുതി വർഷാവസാനം വരെ ബാങ്കിൽ സൂക്ഷിക്കാനും ഉത്പാദനം കുറയുന്ന മാസങ്ങളിൽ ഉപയോഗിക്കാനും ഇനി സാധിക്കില്ല. ബാക്കി വരുന്ന വൈദ്യുതിക്ക് ലഭിക്കുന്നതാണെങ്കിൽ തുച്ഛമായ തുകയും.
ഗ്രിഡിലേക്ക് കൊടുക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് ഒരു രൂപ ഗ്രിഡ് സപ്പോര്‍ട്ട് ചാര്‍ജ് കൂടി ഈടാക്കും എന്നത് മറ്റൊരു പരിഷ്കരണം. ആകെ ഒരു ആശ്വാസം നിലവിലുള്ള ഉപഭോക്താക്കൾക്ക് നെറ്റ് മീറ്ററിങ് രീതി തുടരുമെന്നത് മാത്രമാണ്.
ചട്ടങ്ങൾ പുതുക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ അറിയിക്കാൻ ഓൺലൈൻ തെളിവെടുപ്പ് തുടരുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]