
തിരുവനന്തപുരം: കൃത്രിമ വെളിച്ചം സൃഷ്ടിച്ച് മത്സ്യബന്ധനം നടുത്തുന്നതിന് ഉപകരണങ്ങൾ സൂക്ഷിച്ച മൂന്ന് വള്ളങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു. പൂന്തുറ സ്വദേശി പ്രജീഷ്, അടിമലത്തുറ സ്വദേശി ജോർജ്, കരിം കുളം സ്വദേശി റോമാൻസ് എന്നിവരുടെ വള്ളങ്ങളും ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ് രാജേഷിന്റെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്മെന്റ് ടീം വിഴിഞ്ഞം ഹാർബറിൽ നടത്തിയ പരിശോധനയിലാണ് വള്ളങ്ങൾ പിടികൂടിയത്. അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു മിന്നൽ പരിശോധന.
രാത്രി അമിത വെളിച്ചം ഉപയോഗിച്ചു മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ചെറുമത്സ്യങ്ങൾ ഉൾപ്പെടെയാണ് ഇവർ പിടിച്ചെടുക്കുന്നത്. പിടികൂടിയ വള്ളത്തിന്റെ ഉടമയ്ക്കെതിരെ കേരള മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും കടലിൽ മത്സ്യസമ്പത്ത് കുറയാൻ കാരണമാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ബോട്ടുകൾക്കെതിരെ നടപടി കർശനമാക്കുമെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]