
പോണ്ടിച്ചേരി: പുതുച്ചേരിയിൽ ലഫ്റ്റനന്റ് ഗവർണർ – സർക്കാർ പോര് അതിരൂക്ഷം. ഓഫീസുകളിൽ നിന്ന് വിട്ടുനിൽക്കുകയാണ് മുഖ്യമന്ത്രി എൻ.രംഗസ്വാമിയും മന്ത്രിമാരും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ മലയാളി ലഫ്റ്റനന്റ് ഗവർണർ കൈലാഷ നാഥനെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. ലഫ്.
ഗവർണർ മന്ത്രിസഭാ തീരുമാനങ്ങൾ അംഗീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഏകപക്ഷീയമായി നിയമനങ്ങൾ നടത്തുന്നു.
പിന്നെ മന്ത്രിമാർ ഓഫീസിൽ വരേണ്ട ആവശ്യം എന്തെന്ന് രംഗസ്വാമി ചോദിക്കുന്നു.
ബിജെപിയുമായി സഖ്യത്തിലാണ് രംഗസ്വാമിയുടെ പാർട്ടി എഐഎൻആർസി. പുതുച്ചേരിക്ക് പൂർണ സംസ്ഥാന പദവി ആവശ്യപ്പെട്ട് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് സ്പീക്കർക്ക് 7 എംഎൽഎമാർ കത്ത് നൽകി.
എംഎൽഎമാരുമായി ദില്ലിയിൽ പോകുമെന്നും എഐഎൻആർസി അറിയിച്ചു. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭിന്നത രൂക്ഷമായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]