
ചേര്‍ത്തല: മികവുറ്റ പ്രവർത്തനത്തിലൂടെയും സംവിധാനങ്ങൾ ഏർപ്പെടുത്തിയും അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ്സിന്റെ (ബിഐഎസ്) അംഗീകാരം സ്വന്തമാക്കി. സൂക്ഷ്മമായ പരിശോധനകൾക്കും വിലയിരുത്തലിനും ശേഷമാണ് കേന്ദ്രസർക്കാർ സ്ഥാപനം ബിഐഎസ് അംഗീകാരം അനുവദിച്ചത്.
നാളെ പകൽ 11ന് സ്റ്റേഷനിൽ സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെടെ പങ്കെടുക്കുന്ന ചടങ്ങിൽ ബിഐഎസ് സർട്ടിഫിക്കറ്റ് കൈമാറും. ചെന്നൈയിലെ ബിഐഎസ് ദക്ഷിണമേഖലാ ആസ്ഥാനത്തെ സംഘം ആറ് മാസംമുമ്പ് സ്റ്റേഷനിലെത്തി ആദ്യഘട്ട
പരിശോധന നടത്തിയിരുന്നു. തുടർപരിശോധനകൾക്കും വിലയിരുത്തലിനും ശേഷമാണ് മികവിന് അംഗീകാരം അനുവദിച്ചത്.
ബിഐഎസ് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ സ്റ്റേഷനിലെ സേവനങ്ങളിലും സൗകര്യങ്ങളിലും പാലിക്കുന്നതായി കണ്ടെത്തിയാണ് ബിഐഎസ് സർട്ടിഫിക്കേഷൻ. നിയമപരിപാലനം, കുറ്റാന്വേഷണം, പരാതികൾ തീർപ്പാക്കൽ, പശ്ചാത്തലസൗകര്യം, ശുചിത്വപരിപാലനം, ഫയൽ സൂക്ഷിക്കൽ, ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ദൈനംദിന പ്രവർത്തനങ്ങളിൽ ആധുനികസൗകര്യങ്ങൾ ഉപയോഗപ്പെടുത്തൽ തുടങ്ങിയവയാണ് അംഗീകാരത്തിന് പരിഗണിച്ചത്.
ഇവയിലെല്ലാം മികച്ച നിലവാരം പുലർത്തിയെന്നാണ് ബിഐഎസ് വിലയിരുത്തൽ. സ്റ്റേഷൻ ഹൗസ് ഓഫിസര്‍ പി ജി മധുവിന്റെയും എസ്ഐ ഡി സജീവ്കുമാറിന്റെയും നേതൃത്വത്തിൽ പൊലീസുകാർ ഒന്നടങ്കം കൈകോർത്തതിന്റെ ഫലമാണ് ദേശീയ അംഗീകാരം.
മേലധികാരികളുടെയും വകുപ്പിന്റെയും പിന്തുണയും നേട്ടത്തിന് പിന്നിലുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]