
പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ സിപിഎം – ബിജെപി സംഘർഷത്തില്‍ നാല് പേർക്ക് പരിക്കേറ്റു.
പരിക്കേറ്റതിൽ മൂന്ന് പേർ സിപിഎം പ്രവർത്തകരാണ്. ഒരാൾ ആർഎസ്എസ് പ്രവർത്തകനാണ്.
പരിക്കേറ്റവര്‍ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ആരുടെയും നില ഗുരുതലമല്ല. സംഭവത്തില്‍ പരസ്പരം ആരോപണവുമായി സിപിഎമ്മും ബിജെപിയും രംഗത്തെത്തി. പിന്നിൽ ആർഎസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.
സിപിഎം പ്രവർത്തകർ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലാണ് ആദ്യം ആക്രമണം നടത്തിയ തെന്നാണ് ബിജെപിയുടെ ആരോപണം. വീടിന് മുന്നിലൂടെ പോകുമ്പോൾ തങ്ങളെയാണ് അകാരണമായി ആക്രമിച്ചതെന്ന് സിപിഎം ആരോപിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]