
ദില്ലി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ കൊൽക്കത്തയിൽ കൂടിക്കാഴ്ച നടത്തി. മമത ബാനർജി മുഖ്യമന്ത്രിയായതിനുശേഷം ടാറ്റ ഗ്രൂപ്പ് ചെയർമാനും മമത ബാനർജിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണ് നടന്നത്.
17 വർഷം മുമ്പ് മമതയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിന്റെ പ്രക്ഷോഭത്തെ തുടർന്ന് ടാറ്റ മോട്ടോഴ്സ് സിംഗൂരിൽ നിന്ന് നാനോ പദ്ധതി ഉപേക്ഷിച്ച് പിൻവാങ്ങി. സിംഗൂർ സമരം സംസ്ഥാനത്തെ സിപിഎം ഭരണത്തിന് അവസാനമാകാൻ കാരണമായി.
ബംഗാളിന്റെ വ്യാവസായിക വളർച്ചയെയും ഉയർന്നുവരുന്ന അവസരങ്ങളെയും കുറിച്ചുള്ള ക്രിയാത്മകമായ സംഭാഷണമാണ് ടാറ്റ സൺസിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും ചെയർമാൻ നടരാജൻ ചന്ദ്രശേഖരനും മുഖ്യമന്ത്രി മമത ബാനർജിയും തമ്മിൽ നടത്തിയതെന്നും നവീകരണം, നിക്ഷേപം, സമഗ്ര വികസനം എന്നിവയ്ക്ക് വഴിയൊരുക്കുന്ന അർത്ഥവത്തായ പൊതു-സ്വകാര്യ പങ്കാളിത്തം വളർത്തിയെടുക്കുന്നതിനുള്ള ബംഗാളിന്റെ പ്രതിബദ്ധതയാണ് കൂടിക്കാഴ്ചയിൽ പ്രതിഫലിപ്പിച്ചതെന്ന് ടിഎംസി എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. പതിനേഴു വർഷങ്ങൾക്ക് മുമ്പ്, സിംഗൂരിൽ ടാറ്റ മോട്ടോഴ്സ് പ്ലാന്റിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ മമതാ ബാനർജിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെത്തുടർന്ന്, കമ്പനി പ്ലാന്റ് മാറ്റിസ്ഥാപിച്ചു.
ആ സമയത്ത്, ബുദ്ധദേബ് ഭട്ടാചാര്യയുടെ കീഴിൽ സിപിഎം ആണ് സംസ്ഥാനം ഭരിച്ചിരുന്നത്. 400 ഏക്കർ ഭൂമി കർഷകർക്ക് തിരികെ നൽകണമെന്ന ആവശ്യം സംസ്ഥാന സർക്കാർ നിരസിച്ചതിനെത്തുടർന്ന്, പശ്ചിമ ബംഗാളിലെ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് വ്യാപകമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
തുടർന്ന് ടാറ്റ പദ്ധതി ബംഗാളിൽ നിന്ന് പിൻവലിച്ചു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പ്ലാന്റ് സ്ഥാപിക്കാനായി ടാറ്റയെ ഗുജറാത്തിലേക്ക് ക്ഷണിച്ചു.
എന്നാൽ, 2018 ൽ നാനോ കാറുകളുടെ ഉത്പാദനം നിർത്തി. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ (ബിജിബിഎസ്) ചില അത്യാവശ്യങ്ങൾ കാരണം ടാറ്റ ഗ്രൂപ്പ് ചെയർമാന് ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നു.
ഉച്ചകോടിയുടെ തലേന്ന് മമതാ ടാറ്റാ മേധാവിയുമായി വിശദമായ ചർച്ച നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]