
ചരിത്രത്തിൽ ആദ്യമായി സിവിൽ സർവീസ് ഉദ്യോഗസ്ഥയുടെ ലിംഗമാറ്റം അംഗീകരിച്ചു കേന്ദ്ര സർക്കാർ.
മുതിർന്ന ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഓഫീസറുടെ ഔദ്യോഗിക രേഖകളി പേരും ലിംഗഭേദവും മാറ്റാനുള്ള അപേക്ഷ അംഗീകരിച്ചു. ധനമന്ത്രാലയത്തിന്റെതാണ് ചരിത്ര പരമായ തീരുമാനം.
ഹൈദരാബാദ് കസ്റ്റംസ് എക്സൈസ് ആൻഡ് സർവീസ് ടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിൻ്റെ (സെസ്റ്റാറ്റ്) ചീഫ് കമ്മീഷണറുടെ ഓഫീസിൽ ജോയിൻ്റ് കമ്മീഷണറർ എം അനുസൂയക്കാണ് അനുമതി ലഭിച്ചത്.
പേര് എം അനുകതിർ സൂര്യ എന്നും ലിംഗഭേദം സ്ത്രീയിൽ നിന്ന് പുരുഷനെന്നും മാറ്റി.
വ്യത്യസ്ത ലിംഗവിഭാഗങ്ങളെ ഉൾക്കൊള്ളാൻ വിമുഖതയുള്ളവരുടെ കാഴ്ചപ്പാടിൽ വലിയളവിൽ മാറ്റം കൊണ്ടുവരാൻ ഈ നടപടിക്ക് കഴിയുമെന്ന് സർക്കാർ വൃത്തങ്ങളും പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.
Read Also:
Story Highlights : Government approves IRS officer’s name and gender change
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]