
എറണാകുളം കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു . അപകടത്തിൽ ആർക്കും പരുക്കില്ല.
തേവര എസ്.എച്ച് സ്കൂളിലെ ബസിനാണ് തീപിടിച്ചത്. രാവിലെ എട്ടരയോടെ കുണ്ടന്നൂർ പാലത്തിന് താഴെ എത്തിയപ്പോഴാണ് തീപിടിച്ചത്.
ബസിൽ കുട്ടികളുണ്ടായിരുന്നുവെങ്കിലും പുക ഉയരുന്നത് കണ്ട ഡ്രൈവർ കുട്ടികളെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ബസ് തീപിടിച്ചത്.വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി. Story Highlights : School bus catches fire in Kundannoor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]