
സ്വന്തമായി ധാരാളം തുറമുഖങ്ങള്‍..എന്നാല്‍ പിന്നെ കപ്പല്‍ നിര്‍മാണം കൂടി തുടങ്ങാമെന്ന തീരുമാനത്തിലാണ് ലോകസമ്പന്നന്‍ ഗൗതം അദാനി. ഗുജറാത്തിലെ മുന്ദ്രയിലെ അദാനി ഗ്രുപ്പിന്റെ ഉടമസ്ഥതയിലുള്ള തുറമുഖത്ത് കപ്പല്‍ നിര്‍മാണം തുടങ്ങാനുള്ള പദ്ധതിയിലാണ് അദാനി. ചൈന, ജപ്പാന്, ദക്ഷിണകൊറിയ തുടങ്ങിയ ലോകത്തിലെ എല്ലാ പ്രധാനപ്പെട്ട യാര്‍ഡുകളും കപ്പല്‍ നിര്‍മാണത്തിന് വേണ്ടി 2028 വരെ ബുക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കപ്പല്‍ നിര്‍മാണത്തിലെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്വന്തമായി നിര്‍മാണ ശാല തുടങ്ങുന്നതിന് അദാനി നീക്കം നടത്തുന്നത്.
ആഗോള വാണിജ്യ കപ്പല്‍ നിര്‍മാണ വിപണിയില്‍ ഇന്ത്യയുടെ വിഹിതം വെറും 0.05 ശതമാനം മാത്രമാണ്.ലോകത്ത് വാണിജ്യ കപ്പൽ നിർമാണ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 20-ാം സ്ഥാനത്താണ്. മുന്ദ്ര തുറമുഖത്തിന്റെ 45,000 കോടി രൂപയുടെ വിപുലീകരണ പദ്ധതിയിലാണ് അദാനിയുടെ കപ്പൽ നിർമാണ പദ്ധതി ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതിക്ക് അടുത്തിടെ പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരവും ലഭിച്ചു.കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള നടപടികളുമായി ആഗോള ഷിപ്പിംഗ് വ്യവസായം നീങ്ങുന്ന സമയത്താണ് അദാനി ഗ്രൂപ്പ് കപ്പൽ നിർമ്മാണത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നത്. 50,000-ത്തിലധികം കപ്പലുകൾ അടുത്ത 30 വർഷത്തിനുള്ളിൽ ലോകത്ത് നിർമ്മിക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. കെപിഎംജിയുടെ റിപ്പോർട്ട് അനുസരിച്ച്, 2047-ഓടെ ഇന്ത്യയുടെ വാണിജ്യ കപ്പൽ നിർമ്മാണ വിപണി 62 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ 1.2 കോടി പേർക്ക് തൊഴിൽ ലഭിക്കുമെന്ന് പഠനം പറയുന്നു.
ഇന്ത്യയ്ക്ക് എട്ട് സർക്കാർ ഉടമസ്ഥതയിലുള്ള കപ്പൽ നിർമ്മാണ യാർഡുകളുണ്ട് (അതിൽ ഏഴ് എണ്ണം പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്), കൂടാതെ 20 സ്വകാര്യ യാർഡുകളും രാജ്യത്തുണ്ട്. എൽ&ടി മാത്രമാണ് പ്രതിരോധ കപ്പലുകൾ നിർമ്മിക്കുന്നത് . ഇന്ത്യൻ യാർഡുകൾ ഭൂരിഭാഗം ശേഷിയും നാവിക കപ്പലുകൾ നിർമിക്കുന്നതിനാണ് ഉപയോഗിക്കുന്നത്.
Last Updated Jul 9, 2024, 3:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]