
നൊമ്പരം താങ്ങാനാവാതെ ഋഷി വില്ല; അപകടത്തിനു 3 മണിക്കൂർ മുമ്പും മെസേജ്, പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ
പാലക്കാട് ∙ കെനിയയിൽ നടന്ന വാഹനാപകടത്തിൽ ഉറ്റവർ നഷ്ടപ്പെട്ട വേദനയിലാണ് പാലക്കാട് മണ്ണൂർ കാഞ്ഞിരംപാറ പുത്തൻപുര ഋഷി വില്ലയിലെ കുടുംബാംഗങ്ങൾ.
രാധാകൃഷ്ണൻ-ശാന്തി ദമ്പതികളുടെ മകൾ റിയ ആൻ (41), റിയയുടെ മകൾ ടൈറ റോഡ്രിഗസ് (8) എന്നിവരാണ് മരിച്ചത്. മരണവിവരമറിഞ്ഞ് വീട്ടിലേക്ക് എത്തുന്ന പ്രദേശവാസികൾക്കും ബന്ധുക്കൾക്കും നൊമ്പരം അടക്കാനാകുന്നില്ല.
പലരും പൊട്ടിക്കരഞ്ഞു.
റിയയുടെ ഭർത്താവ് ജോയലും മൂത്ത മകൻ റാവിസും (14) അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലാണ്. ആറു വർഷം മുമ്പാണ് റിയ കുടുംബത്തോടെ ഖത്തറിലേക്ക് പോയത്.
വിമാനത്താവളത്തിലെ മെയിന്റനൻസ് കമ്പനിയിലായിരുന്നു ജോലി. ഭർത്താവ് ജോയൽ ഒരു ട്രാവൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
കെനിയയിലേക്കുള്ള വിനോദയാത്ര കഴിഞ്ഞ് ഇന്ന് തിരികെ ഖത്തറിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഇന്നലെ ഇന്ത്യൻ സമയം വൈകീട്ട് ആറരയോടെ ആയിരുന്നു അപകടം.
ഇതിനുമുമ്പ് വൈകീട്ട് 3 മണിക്ക് റിയ വീട്ടുകാർക്ക് മെസേജ് അയച്ചിരുന്നു. വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് തിരിച്ചുവെന്നും എത്താറായി എന്നുമായിരുന്നു മൊബൈൽ സന്ദേശം. മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.
ഷിയയും ഋഷിയുമാണ് റിയയുടെ സഹോദരങ്ങൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]