
കുന്നുകയറുമ്പോൾ സോനത്തിന് ‘ക്ഷീണം’ , ‘അവനെ കൊല്ല്’ എന്ന് കൊലയാളികൾക്ക് നിർദേശം; കാമുകന് ലൈവ് ലൊക്കേഷൻ
ഷില്ലോങ്/ ലക്നൗ ∙ മധുവിധുവിനിടെ ഭർത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ യുവതി ഫോണിലൂടെ ‘ലൈവ് ലൊക്കേഷൻ’ കാമുകന് ഷെയർ ചെയ്തിരുന്നതായി പൊലീസ്. കാമുകൻ ഏർപ്പാടാക്കിയ കൊലയാളികൾ ദമ്പതികൾ സഞ്ചരിക്കുന്ന സ്ഥലത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയത് ലൈവ് ലൊക്കേഷനിലൂടെയാണ്.
ഇൻഡോർ സ്വദേശിയായ രാജാ രഘുവൻശിയാണ് (29) മേഘാലയയിൽ കൊല്ലപ്പെട്ടത്. ഭാര്യ സോനം (24) പൊലീസിൽ കീഴടങ്ങി.
കാമുകനായ രാജ് സിങ് കുഷ്വാഹയും നാലു കൊലയാളികളും പിടിയിലായി.
Latest News
മേയ് 11നു വിവാഹിതരായ ദമ്പതികൾ മധുവിധുവിനായി 20നാണു മേഘാലയയിൽ എത്തിയത്.
സോനം ലൈവ് ലൊക്കേഷൻ അയച്ചതനുസരിച്ച് കൊലയാളികളും മേഘാലയിൽ എത്തി. ഗുവാഹത്തിയിൽനിന്ന് കൊലയാളികൾ മഴു വാങ്ങി.
പിന്നീട് ഷില്ലോങിൽ ദമ്പതികൾ താമസിക്കുന്ന ഹോട്ടലിന് അടുത്ത് മുറിയെടുത്തു. ഫോട്ടോ എടുക്കാനായി മേയ് 23ന് സോനം ഭർത്താവിനെ കുന്നിനു മുകളിലേക്ക് കൊണ്ടുപോയി.
കൊലയാളികൾ ഇവർക്കു പിന്നാലേ കുന്നു കയറി. കുന്നിനു മുകളിലെത്താറായപ്പോൾ താൻ നടന്നു ക്ഷീണിച്ചതായി സോനം ഭർത്താവിനോട് പറഞ്ഞു.
സോനം നടത്തം പതുക്കെയാക്കി. ഭർത്താവ് മുന്നിൽ നടന്നപ്പോൾ കൊലയാളികളോട് ‘അവനെ കൊല്ല്’ എന്ന് നിർദേശിക്കുകയായിരുന്നു.
കാമുകൻ രാജ് സിങ് കൊലയാളി സംഘത്തിലുണ്ടായിരുന്നില്ല. മേഘാലയയിൽ പോകാതെ ഇൻഡോറിലിരുന്ന് പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. മേയ് 23ന് പൂർവഖാസി ജില്ലയിലെത്തിയ ദമ്പതികളെ കാണാനില്ലെന്ന് വാർത്ത പരന്നിരുന്നു.
ദമ്പതികളെ ആരെങ്കിലും അപായപ്പെടുത്തിയത് ആകാമെന്നായിരുന്നു പൊലീസിന്റെ നിഗമനം. ദിവസങ്ങൾ നീണ്ട
അന്വേഷണത്തിനൊടുവിലാണ് സോനത്തിനെതിരെ തെളിവ് ലഭിക്കുന്നതും അവർ കീഴടങ്ങുന്നതും. കാണാതായ ദിവസം രാവിലെ സോനത്തെ മൂന്നു പുരുഷന്മാരോടൊപ്പം കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് പൊലീസിനെ അറിയിച്ചതാണു കേസിൽ വഴിത്തിരിവായത്.
കൊലയാളികളിൽ നാലു പേരെ വിവിധ സ്ഥലങ്ങളിൽനിന്ന് അറസ്റ്റ് ചെയ്തു. 19നും 23നും ഇടയ്ക്കു പ്രായമുള്ള ഇവർ കുറ്റം സമ്മതിച്ചു.
ദമ്പതികൾ വാടകയ്ക്കെടുത്ത സ്കൂട്ടർ പിറ്റേന്നു വഴിയോരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടതിനെത്തുടർന്നു നടത്തിയ തിരച്ചിലിൽ രഘുവൻശിയുടെ മൃതദേഹം രണ്ടിനു വെയ്സാവ്ഡോങ് വെള്ളച്ചാട്ടത്തിനു സമീപത്തെ മലയിടുക്കിൽ നിന്നു കണ്ടെടുത്തു.
Latest News
വെള്ളച്ചാട്ടത്തിൽ വീണു മരിച്ചതാണെന്നാണ് ആദ്യം കരുതിയതെങ്കിലും രഘുവൻശിയുടെ സ്വർണമാലയും മോതിരവും കാണാതായതു സംശയത്തിനിടയാക്കി.
അടുത്ത ദിവസം സമീപത്തുനിന്നു രക്തം പുരണ്ട വാക്കത്തിയും 2 ദിവസത്തിനുശേഷം മഴക്കോട്ടും ലഭിച്ചു.
തുടർന്നുള്ള അന്വേഷണത്തിൽ കൊലയാളി സംഘം കുടുങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]