
മദ്യപിച്ച് വാഹനമോടിച്ച യുവാവിനെ പിടിച്ചു, കേസിൽ നിന്നൊഴിവാക്കാൻ കൈക്കൂലി; കണ്ണൂരിൽ എഎസ്ഐക്ക് സസ്പെൻഷൻ
കണ്ണൂർ∙ മദ്യപിച്ച് വാഹനം ഓടിച്ച കേസിൽനിന്ന് ഒഴിവാക്കാൻ 14,000 രൂപ കൈക്കൂലി വാങ്ങിയ എഎസ്ഐയെ സസ്പെൻഡ് ചെയ്തു. പയ്യാവൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഇ.ഇബ്രാഹിം സീരകത്തിനെ ഡിഐജി യതീഷ് ചന്ദ്രയാണ് സസ്പെൻഡ് ചെയ്തത്.
കോട്ടയം സ്വദേശിയായ അഖിൽ ജോണിനെ 13ന് രാത്രി മദ്യപിച്ച് വാഹനം ഓടിച്ചതിനെത്തുടർന്ന് പിടികൂടിയിരുന്നു.
എന്നാൽ ഇയാൾക്കെതിരെ കേസെടുക്കാനോ സ്റ്റേഷനിലേക്കു കൊണ്ടുപോകാനോ തയാറായില്ല. അഖിലിന്റെ ഫോൺ നമ്പർ വാങ്ങിയ ശേഷം വിട്ടയയ്ക്കുകയായിരുന്നു.
പിറ്റേന്ന് ഇയാളെ വിളിച്ച് കേസ് മറ്റൊരാളുടെ പേരിലാക്കാമെന്നും ഇതിനായും കോടതി ചെലവുകൾക്കായും 14,000 രൂപ വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഗൂഗിൾ പേ വഴി പണം വാങ്ങിയെന്നുമാണ് കണ്ടെത്തൽ.
നാർക്കോട്ടിക് ഡിവൈഎസ്പിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന് പിന്നാലെയാണ് സസ്പെൻഷൻ. കൂടുതൽ അന്വേഷണത്തിനായി കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]