
ഹോൺ അടിച്ചതിനെ ചൊല്ലി തർക്കം, ടോൾ പ്ലാസയിൽ ‘പൊരിഞ്ഞ അടി’; ഏറ്റുമുട്ടി ജീവനക്കാരും സ്ത്രീകളടക്കമുള്ള യാത്രക്കാരും – വിഡിയോ
തലശ്ശേരി∙ മാഹി ബൈപ്പാസ് ടോൾ പ്ലാസയിൽ ജീവനക്കാരും യാത്രക്കാരും ഏറ്റുമുട്ടി. സെക്യൂരിറ്റി ജീവനക്കാരനും സൂപ്പർവൈസർക്കുമെതിരെ ചൊക്ലി സ്വദേശികൾ തലശ്ശേരി പൊലീസിൽ പരാതി നൽകി. ഞായർ രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം.
Latest News
ഹോൺ അടിച്ചതിൽ പ്രകോപിതരായി മർദിച്ചെന്നാണ് യാത്രക്കാർ പറയുന്നത്.
സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. യാത്രക്കാരിൽ ഒരാൾ ടോൾ പ്ലാസ ജീവനക്കാരനെ തള്ളുന്നത് ദൃശ്യങ്ങളിൽ കാണാം.
തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ യാത്രക്കാരനെ തള്ളിയിടുകയായിരുന്നു. ഇതോടെ സ്ത്രീകൾ ഉൾപ്പെടെ പുറത്തിറങ്ങി ടോൾ പ്ലാസ ജീവനക്കാരെ മർദിക്കാൻ ശ്രമിച്ചു.
ടോൾ പ്ലാസയിൽ അരമണിക്കൂറോളം കാത്തു നിന്നിട്ടും വാഹനങ്ങൾ കടത്തിവിടാൻ തയാറാകാതെ വന്നതോടെയാണ് ഹോൺ അടിച്ചതെന്നാണു യാത്രക്കാർ പറയുന്നത്. ഇതോടെ ജീവനക്കാർ കാറിന്റെ ചില്ല് അടിച്ചുതകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
എന്നാൽ, ടോൾ നൽകാതെ പോകാൻ ശ്രമിച്ച കാറിനെ തടഞ്ഞപ്പോൾ യാത്രക്കാർ മർദിക്കുകയായിരുന്നുവന്നാണു ടോൾ പ്ലാസ ജീവനക്കാർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]