
സ്കൂട്ടറിൽ പോകുമ്പോള്‍ പൂച്ച കുറുകെ ചാടി; വാഹനം നിയന്ത്രണം വിട്ട് അപകടം, യുവതിക്ക് ദാരുണാന്ത്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ∙ കൊടുങ്ങല്ലൂരിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം മുരളി വർക്ക് ഷോപ്പിന് പടിഞ്ഞാറുവശം പനാണ്ടി വലയിൽ ബിനേഷിന്റെ ഭാര്യ സുമി (32) ആണു മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച് രാത്രി ദേശീയപാത 66 ൽ നെടിയ തളി ശിവക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം.
സുമി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ പൂച്ച കുറുകെ ചാടിയതിനെ തുടർന്നു നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ സുമി കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മക്കൾ: അവിനാശ്, അമൃതേശ്.