
<p>ദുബൈ: യുഎഇയിൽ ഇന്ന് കനത്ത മൂടൽമഞ്ഞ്. അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തു. രാവിലെ 9 മണി വരെയും ഈ സ്ഥിതി തുടരുമെന്നതിനാൽ ദേശീയ കാലാവസ്ഥ കേന്ദ്രം റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. ദൃശ്യപരത കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധ പുലർത്തണമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.</p><p>ഇന്ന് പുലർച്ചെ അബുദാബിയിലെ ഹബ്ഷാൻ, സായിദ് സിറ്റി, അൽ ഹംറ (അൽ ദഫ്ര മേഖല), അർജൻ എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് രാജ്യത്തുടനീളം മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും പലയിടങ്ങളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. രാജ്യത്ത് ഇന്ന് രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ താപനില 40 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയും ഏറ്റവും കുറവ് 19 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും.</p>
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]