

വിവരദോഷി പരാമർശത്തിൽ പ്രതികരണം; വിമർശനങ്ങൾ ഉൾകൊള്ളാൻ പിണറായി വിജയൻ തയ്യാറാകണമെന്ന് തുമ്പമൺ ഭദ്രാസനാധിപൻ
പത്തനംതിട്ട: മുഖ്യമന്ത്രി വിമർശനങ്ങൾ ഉൾകൊള്ളാൻ തയ്യാറാകണമെന്ന് ഓർത്തഡോക്സ് സഭ. പരോക്ഷമായാണ് മുഖ്യമന്ത്രിയ്ക്കെതിരെ പരാർശം നടത്തിയിരിക്കുന്നത്.
വിമർശനങ്ങളെ പോസ്റ്റീവായി കണ്ട് തിരുത്തലുകൾ വരുത്തണമെന്ന് തുമ്പമൺ ഭദ്രാസനാധിപൻ എബ്രഹാം മാർ സെറാഫിം പറഞ്ഞു. ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മെത്രാപൊലീത്ത.
മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശത്തിലാണ് തുമ്പമൺ ഭദ്രാസനാധിപന്റെ പ്രതികരണം. രൂക്ഷമായി പ്രതികരിച്ചില്ലെങ്കിലും മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്ന സൂചന തന്നെ മെത്രാപൊലീത്ത നൽകുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അതേസമയം, വ്യക്തിപരമായ പരാമർശത്തോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ കൂറിലോസ്, വിവാദങ്ങളിൽ നിന്ന് മാറിനിൽക്കാൻ ശ്രമിച്ചെങ്കിലും സർക്കാരിനും സിപിഎമ്മിനും എതിരായ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയരുന്നു.
തന്റെ നിലപാടിനൊപ്പം നിൽക്കുന്നവരുടെ പോസ്റ്റുകൾ ഫേസ്ബുക്കിൽ കൂറിലോസ് പങ്കുവെയ്ക്കുന്നു. ഇടതുപക്ഷ സഹയാത്രികരാണ് പിന്തുണയ്ക്കുന്നവരിൽ ഏറെയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]