

രാജ്യാന്തര ഇൻവിറ്റേഷൻ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ കൂട്ടിക്കൽ സ്വദേശി പി.കെ. പ്രസാദ് ഇന്ത്യക്കു വേണ്ടി രണ്ടു വെങ്കല മെഡലുകൾ നേടി
മുണ്ടക്കയം: മലമുകളിൽ നിന്നും ഓടി കയറിയ പൊൻ തിളക്കമായി മാറിയിരിക്കുകയാണ് മുണ്ടക്കയം കൂട്ടിക്കൽ സ്വദേശി പി.കെ പ്രസാദ്. അയോധ്യയിലെ ഡോ. ഭീം റാവ് അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ മെമ്മോറിയൽ രാജ്യാന്തര ഇൻവിറ്റേഷൻ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ മലയാളി താരം പി.കെ. പ്രസാദ് ഇന്ത്യക്കു വേണ്ടി രണ്ടു വെങ്കല മെഡൽ നേടി.
ആയിരത്തി അഞ്ഞൂറ് , അഞ്ചായിരം മീറ്റർ ഓട്ട മത്സരങ്ങളിലാണു മെഡൽ നേട്ടം. കോട്ടയം ജില്ലയിലെ കൂട്ടിക്കൽ സ്വദേശിയാണ് പ്രസാദ് ഭാര്യ ജയമോൾ പ്രസാദ്, മക്കളായ ആതിര, അർച്ചന, ഐശ്വര്യ എന്നിവർ അടങ്ങുന്നതാണ് ഇദ്ദേഹത്തിൻ്റ കുംടുംബം.
സ്പോർട്സ് ക്വാട്ടയിലൂടെ ബി.എസ്. എഫ് ൽ ജോലി നേടി മുപ്പത്തിയേഴ് വർഷത്തെ രാജ്യ സേവനത്തിനു റിട്ടയേർഡ് ആയി ഇപ്പോൾ കുട്ടിക്കാനം മരിയൻ കോളേജിൽ താല്ക്കാലിക സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന പ്രസാദിൻ്റ നേട്ടങ്ങൾക്ക് കുംടുംബത്തോടൊപ്പം പൂർണ്ണ പിന്തുണ നൽകുന്നത് കുട്ടിക്കാനം മരിയൻ കോളേജിലെ പ്രിൻസിപ്പാൾ അടക്കമുള്ള അദ്ധ്യപകരും, ജീവനക്കാരും,വൈദികരുംസെക്യൂരിറ്റി ഓഫീസറുമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മുമ്പ് കൂട്ടിക്കൽ സെൻ്റ് ജോർജ്ജ് ഹൈസ്ക്കൂളിലെ പഠനകാലത്ത് തന്നെ നിരവധി തവണ ദേശീയ, സംസ്ഥാന മീറ്റുകളിൽ പങ്കെടുത്ത് മെഡൽ നേടിയിട്ടുണ്ട്. മാസ്റ്റേഴ്സ് കായിക മേഖലയിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാനുള്ള കഠിന പ്രയത്നത്തിലാണ് കോട്ടയത്തെ പഴയകാല ഇ കായികപ്രതിഭ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]