
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന് ആവേശപ്പോടാരട്ടം കാണാന്‍ കാത്തിരിക്കുന്ന ആരാധകരെ നിരാശപ്പെടുത്തി ന്യൂയോര്‍ക്കില്‍ കനത്ത മഴ. മത്സരത്തിന് മുന്നോടിയായി കനത്ത മഴ പെയ്തതോടെ സ്റ്റേഡിയവും പിച്ചും മൂടിയിട്ടിരിക്കുകയാണ്.
എട്ട് മണിക്ക് തുടങ്ങേണ്ട മത്സരത്തിന് 7.30ന് ടോസിടേണ്ടതായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ടോസ് വൈകുമെന്നാണ് കരുതുന്നത്.
ന്യൂയോര്‍ക്കില്‍ പ്രാദേശിക സമയം രാവിലെ 10.30നാണ് മത്സരം തുടങ്ങേണ്ടത്. പകല്‍ മത്സരമായതിനാല്‍ മഴ മൂലം മത്സരം വൈകിയാലും ഓവറുകള്‍ വെട്ടിക്കുറക്കാനിടയില്ലെന്നാണ് കരുതുന്നത്.ന്യൂയോര്‍ക്കിലെ നാസൗ സ്റ്റേഡിയത്തിലെ അപ്രതീക്ഷിത ബൗണ്‍സിന് പുറമെ കനത്ത മഴ കൂടി എത്തിയതോടെ പിച്ച് എങ്ങനെ പെരുമാറുമെന്നതിനെക്കുറിച്ച് ഇരു ടീമുകള്‍ക്കും ആശങ്കയുണ്ട്.
കോലിയുടെ അടുത്തൊന്നുമില്ല, എന്നിട്ടാണോ താരതമ്യം, ബാബർ അസമിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് താരം അതുകൊണ്ടു തന്നെ മത്സരത്തില്‍ ടോസ് ഏറെ നിര്‍ണായകമാകും. ടോസ് നേടുന്ന ടീം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
മഴ മൂലം പിച്ച് മൂടിയിട്ടിരിക്കുന്നതിനാല്‍ പവര്‍ പ്ലേയില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങുന്ന ടീമിന് ബാറ്റിംഗ് എളുപ്പമായിരിക്കില്ല. ഒപ്പം പിച്ചിലെ അപ്രതീക്ഷിത ബൗണ്‍സ് കൂടിയാകുമ്പോള്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചു നില്ക്കുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് കരുതുന്നത്.
Latest scenes from New York 🌧️👀☔ Go Away Rain🌧️☔ #PAKvsIND pic.twitter.com/lrwv9NcqvE — Sama Umair (@umair6723) June 9, 2024 മഴ പെയ്ത് പോയാലും ആകാശം മേഘാവൃതമായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. മൂടിക്കെട്ടിയ അന്തരീക്ഷം പേസര്‍മാരെ തുണക്കുമെന്നാണ് കരുതുന്നത്.
ഇതോടെ ടോസിലായിരിക്കും ഇരു ടീമുളുടെയും കണ്ണുകള്‍. ടോസ് ജയിക്കുന്നവര്‍ മത്സരത്തില്‍ തുടക്കത്തിലെ മാനസികാധിപത്യം നേടുകയും ചെയ്യുമെന്നാണ് കരുതുന്നത്.
മത്സരം കാണാനായി സ്റ്റേഡിയത്തിന് പുറത്ത് രാവിലെ മുതല്‍ തന്നെ ആരാധകരുടെ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു.
ലോകപ്പിലെ ഏറ്റവും വലിയ ആവേശപ്പോരാട്ടം കാണാൻ സ്റ്റേഡിയം നിറഞ്ഞുകവിയുമെന്നാണ് കരുതുന്നത്. Last Updated Jun 9, 2024, 7:35 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]