
ദില്ലി: സ്ഥാനങ്ങൾ വരുന്നതും പോകുന്നതും ഒരു പ്രക്രിയ മാത്രമായേ കാണുന്നുള്ളൂവെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. രാജ്യത്തിൻ്റെ വികസനത്തിനൊപ്പം കേരളത്തിൻ്റെ വികസനത്തിന് ശ്രമിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ജോർജ് കുര്യൻ.
എല്ലാ സമുദായത്തിൻ്റെയും ക്ഷേമത്തിന് വേണ്ടിയാണ് പ്രവർത്തിക്കുക. അവകാശങ്ങൾ ലംഘിക്കപ്പെടുന്നവർക്ക് വേണ്ടി നിലകൊള്ളും. സുരേഷ് ഗോപി പട പൊരുതി വിജയിച്ചയാളാണ്. സംഘടനയുടെ ഒരാൾ എന്ന നിലയിലാണ് തൻ്റെ പദവി.ഏത് വകുപ്പ് വേണമെന്ന് ആഗ്രഹമില്ലെന്നും ജോർജ് കുര്യൻ പറഞ്ഞു.
മൂന്നാം മോദി മന്ത്രി സഭയിൽ കേരളത്തിൽ നിന്നുള്ള സഹമന്ത്രിമാരായി സുരേഷ് ഗോപിയും ജോർജ്ജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ലോക്സഭയിലേക്ക് എത്തിയ സുരേഷ് ഗോപിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ജോർജ് കുര്യനും ഇംഗ്ലീഷില്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്.
Last Updated Jun 9, 2024, 11:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]