

ആ ‘തിരക്കഥ’ മോദിയുടെ അടുത്ത് ചിലവായില്ല; സഹമന്ത്രിയായി ഒതുക്കിയതിന് കാരണം സുരേഷ് ഗോപിയുടെ തന്നെ പിടിവാശി മൂലമോ…? ചോദിച്ചു വാങ്ങിയ തിരിച്ചടി
ഡല്‍ഹി: കേന്ദ്ര കാബിനറ്റ് റാങ്കോ, സ്വതന്ത്ര ചുമതലയോ ഉറപ്പായും ലഭിക്കുമായിരുന്ന സുരേഷ് ഗോപിയെ, കേവലം സഹമന്ത്രിയായി ഒതുക്കിയതിനു കാരണം അദ്ദേഹത്തിൻ്റെ തന്നെ പിടിവാശി മൂലമാണെന്ന് സൂചന.
തനിക്ക് സിനിമ ചെയ്യണമെന്ന താല്‍പ്പര്യം സുരേഷ് ഗോപി പറഞ്ഞതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കളെ ചൊടിപ്പിച്ചിരുന്നത്. മാധ്യമ പ്രവർത്തകർക്ക് മുന്നിലും നേതാക്കള്‍ക്കു മുന്നിലും ഈ നിലപാട് ആവർത്തിച്ച സുരേഷ് ഗോപി, ഇപ്പോള്‍ സ്വയം തിരിച്ചടി ചോദിച്ചു വാങ്ങിയിരിക്കുകയാണ്.
രാജ്യം ഭരിക്കേണ്ട മന്ത്രി പദവിയേക്കാള്‍ സിനിമ അഭിനയത്തിന് പ്രാധാന്യം കൊടുത്ത് സംസാരിച്ചതോടെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തില്‍ സുരേഷ് ഗോപിക്കുണ്ടായിരുന്ന “വീരപരിവേഷമാണ് ” നഷ്ടമായിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സുരേഷ് ഗോപിക്ക് വോട്ട് ചെയ്താല്‍ തൃശൂരിന് ഒരു കേന്ദ്രമന്ത്രിയെന്ന പ്രചരണത്തിന് വഴി മരുന്നിട്ടത് തന്നെ മോദി ആയിരുന്നു. രാജ്യത്തെ മറ്റൊരു സ്ഥാനാർത്ഥിയുടെ പ്രചരണത്തിനും ഇത്ര താല്‍പ്പര്യമെടുത്ത് മോദി പോയിട്ടില്ല. ആ താല്‍പ്പര്യം ഒടുവില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടത്തി കൊടുക്കുന്നതില്‍ വരെയാണ് എത്തിയിരുന്നത്.
ഇതെല്ലാം തന്നെ സുരേഷ് ഗോപി വിജയിച്ചാല്‍ കേന്ദ്ര മന്ത്രിയാകുമെന്ന പ്രചരണത്തിന് വിശ്വാസ്യത നല്‍കുന്നതായിരുന്നു. ഇതെല്ലാം മറന്നാണ് വിജയിച്ച ശേഷം കേവലം സിനിമാ താല്‍പ്പര്യത്തിന് പ്രാമുഖ്യം കൊടുത്ത് സുരേഷ് ഗോപി പരസ്യമായി പ്രതികരിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയുടെ ഈ നിലപാട് വോട്ട് ചെയ്തവരോടുള്ള അവഹേളനമാണെന്ന അഭിപ്രായം വരെ പരിവാർ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിട്ടുണ്ട്. സിനിമയില്‍ തുടരാനായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് സുരേഷ് ഗോപി മത്സരിച്ചതെന്ന ചോദ്യമാണ് നിഷ്പക്ഷരായ തൃശൂരിലെ വോട്ടർമാരും ചോദിക്കുന്നത്.
സിനിമയിലെ അഭിനയം രാഷ്ട്രീയത്തില്‍ വേണ്ടന്ന പ്രതികരണങ്ങളും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]