
പ്രമേഹം മൂലം വിഷമിക്കുന്ന ആളാണോ? എങ്കില്‍, രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്
രാവിലെ ചായ കുടിക്കുന്നവര്‍ പഞ്ചസാര ചേര്‍ക്കുന്നത് പരിമിതപ്പെടുത്തുക. രാവിലെ കുടിക്കുന്ന പാനീയങ്ങളില്‍ പഞ്ചസാര പൂര്‍ണ്ണമായും ഒഴിവാക്കുക. പഞ്ചസാര ചേർത്ത പാനീയങ്ങൾ കലോറി കൂടിയതാണ്. അതിനാല്‍ ഇത്തരം പാനീയങ്ങള്‍ രാവിലെ തന്നെ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം.
രണ്ട്
രാവിലെ മധുരമുള്ള സിറിയലുകള്‍, പേസ്ട്രികള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുക.
മൂന്ന്
കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടിയേക്കാം. അതിനാല്‍ കാർബോ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുക.
നാല്
ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളില്‍ കൂടുതൽ വിശപ്പുണ്ടാക്കുകയും, അമിതമായി ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ കാരണമാകും.
അഞ്ച്
ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ നിയന്ത്രിക്കും. ഇതിനായി പഴങ്ങളും പച്ചക്കറികളും രാവിലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ആറ്
വെള്ളം ധാരാളം കുടിക്കുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും
ഏഴ്
രാവിലെ വ്യായാമം ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിലനിര്‍ത്താന്‍ സഹായിക്കും. അതിനാല്‍ പ്രഭാത ഭക്ഷണത്തിന് ശേഷം അല്‍പ്പം നേരം വ്യായാമം ചെയ്യുക.
Last Updated Jun 9, 2024, 10:31 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]