

ലാബ് അസിസ്റ്റന്റ്സ് ആശങ്കകൾ പരിഹരിക്കണം: പ്രൊഫ. ഡോ. എൻ ജയരാജ് MLA
കോട്ടയം: ഹയർ സെക്കൻഡറി – ഹൈസ്കൂൾ ലയനവുമായി ബന്ധപ്പെട്ട് ലാബ് അസിസ്റ്റന്റുമാരുടെ ആശങ്കകൾ സർക്കാർ പരിഹരിക്കണമെന്ന് ഗവ. ചീഫ് വിപ്പ് പ്രൊഫ. ഡോ. എൻ ജയരാജ് എംഎൽഎ ആവശ്യപ്പെട്ടു. ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ കെ പി എൽ എ കോട്ടയം ജില്ലാ പ്രസിഡണ്ട് ബൈജൂ സ്കറിയ അധ്യക്ഷനായിരുന്നു. സംസ്ഥാന- ജില്ലാ ഭാരവാഹികളെയും, എ കെ പി എൽ എ അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ആദരിച്ചു. ഹയർസെക്കൻഡറി മുൻ ആർ ഡി ഡി, കെ. ആർ. ഗിരിജ മുഖ്യപ്രഭാഷണം നിർവഹിച്ചു.
സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് കാഞ്ഞിരം, സംസ്ഥാന വൈസ് പ്രസിഡന്റ് സജി തോമസ്, സംസ്ഥാന ട്രഷറർ സൈനുദ്ദീൻ പി എ, മനോജ് കുമാർ കെ. കെ. രാഹുൽ മറ്റക്കര, സജേഷ് കുമാർ, ജോസഫ് കുര്യൻ, ജോൺ എബ്രഹാം എന്നിവർ പ്രസംഗിച്ചു. സേവനത്തിൽ നിന്നും വിരമിക്കുന്ന അംഗങ്ങളെ ആദരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഹയർസെക്കൻഡറി ലാബ് അസിസ്റ്റൻസിന്റെ തടഞ്ഞു വെച്ചിരിക്കുന്ന നിയമന അംഗീകാരം 28/03/2003 മുതലുള്ള ശമ്പള കുടിശിക എന്നിവ എത്രെയും വേഗം നൽകണമെന്നും, നൈറ്റ് വാച്ച്മാനെ സംബന്ധിച്ചുള്ള അനുകൂല കോടതിവിധി നടപ്പിലാക്കണമെന്നും ലയനത്തോടനുബന്ധിച്ചുള്ള ആവശ്യങ്ങൾ പരിഹരിക്കണമെന്നും പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
പുതിയ ഭാരവാഹികളായി സക്കീർ മജീദ് ( പ്രസിഡന്റ് ) ലിനു കെ ഫ്രാൻസിസ് (സെക്രട്ടറി ) ബിജു ഡൊമിനിക് (വൈസ് പ്രസിഡന്റ്) (സാംജി വൈസ് പ്രസിഡന്റ് ) അജിത്ത് സാമുവൽ (ട്രഷറർ ) രാഹുൽ വി രാജൻ ( ജോയിന്റ് സെക്രട്ടറി ) എന്നിവരെയും ഒൻപത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും സമ്മേളനം തിരഞ്ഞെടുത്തു.
ജോൺ എബ്രഹാം
മീഡിയ സെക്രട്ടറി
9846414243
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]