
ദില്ലി: ജമ്മുവിലെ നഗ്രോട്ട നഗരത്തിൽ സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം നടന്നതായി പുറത്തുവന്ന വാർത്ത തെറ്റ്. വാർത്ത പിൻവലിച്ച് വാർത്താ ഏജൻസിയായ എഎൻഐ ഖേദം പ്രകടിപ്പിച്ചു. വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്ന വിധത്തിൽ ആക്രമണം നടന്നിട്ടില്ലെന്നും സൈനികർക്ക് പരിക്കേറ്റില്ലെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോയും പ്രതിരോധ സേനകളും അറിയിച്ചു. ദേശീയ മാധ്യമങ്ങളടക്കം വലിയ പ്രാധാന്യത്തോടെ ഈ വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വാർത്ത തെറ്റാണെന്ന വിശദീകരണം പ്രതിരോധ സേനകളിൽ നിന്ന് വന്നത്. ജമ്മുവിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് നഗ്രോട്ടയിലെ സൈനിക ക്യാംപ്. ഇവിടെ തന്നെ എയർ ഫോഴ്സിൻ്റെയും ക്യാംപ് പ്രവർത്തിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]