
തിരുവനന്തപുരം: യുവാക്കളിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പരിപാടി സംഘടിപ്പിക്കാൻ അമ്മമാർ. മെയ് 11 ന് മാതൃദിനത്തിൽ തിരുവനന്തപുരം വെള്ളയമ്പലം മാനവീയം വീഥിയിൽ ഞായറാഴ്ച വൈകുന്നേരം 5 മണിക് ലവ് യു മാം എന്ന ലഹരി വിരുദ്ധ പരിപാടിയാണ് സംഘടിപ്പിക്കുന്നത്.
വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ദുരുപയോഗത്തിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കാകുലരായ എല്ലാ
അമ്മമാർക്കും ആശ്വാസകരമായ സന്ദേശം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു. ഈ പരിപാടിയിൽ ലക്ഷക്കണക്കിന് യുവാക്കൾ തങ്ങളുടെ പ്രിയപ്പെട്ട അമ്മമാർക്ക് ജീവിതകാലം മുഴുവൻ മയക്കുമരുന്നിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അചഞ്ചലമായ വാഗ്ദാനം നൽകും.
അഡ്വ. വി.കെ. പ്രശാന്ത് എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (VYBe)വും ,വിമൻസ് എംപവർമെന്റ് ആൻഡ് റിസോഴ്സ് ഡെവലപ്മെന്റ് ഓഫ് ഇന്ത്യ ( WHI )യും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഔപചാരികമായ ഉൽഘാടനം വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിന്റെ ജനപ്രതിനിധി വി കെ പ്രശാന്ത് നിർവഹിക്കും. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ച ശ്രീ ഋഷിരാജ് സിംഗ് ഐ പി എസ് ചടങ്ങിൽ മുഖ്യാതിഥിയാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]