
ഗാന്ധിനഗർ: ഗുജറാത്തിലെ ബുജ്ജിൽ അതീവ ജാഗ്രത നിർദേശം. അതിർത്തിയിൽ പോലീസ് പരിശോധിച്ച് മാത്രം വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. രാത്രിയിൽ ബ്ലാക്ക് ഔട്ട് പാലിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദേശം പുറത്തുവന്നിട്ടുണ്ട്. ഗാന്ധിനഗറിലെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് ഗുജറാത്തിലെ അതിർത്തി ജില്ലകളിലെ സുരക്ഷാ നടപടികൾ അവലോകനം ചെയ്തുവെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടിൽ പറഞ്ഞു. ഏതു സാഹചര്യങ്ങളെയും നേരിടാൻ തയ്യാറെടുക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]