
പകരം തീരുവയിൽ മയപ്പെട്ട് ട്രംപ്; ചൈനയുമായുള്ള വ്യാപാര യുദ്ധത്തിൽ ഇളവ്?, നിർണായക യോഗം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജനീവ∙ വ്യാപാര യുദ്ധത്തിന് അയവുവരുത്താൻ . തീരുവ ചർച്ച ചെയ്യാൻ ജനീവയിൽ വിളിച്ചു ചേർത്ത യോഗം ആരംഭിച്ചു. യുഎസ്, ചൈനീസ് ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറും ജനീവയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വൈസ് പ്രീമിയർ ഹെ ലൈഫെങ്ങാണ് ചൈനീസ് പ്രതിനിധി സംഘത്തെ നയിക്കുന്നത്. വ്യാപാരയുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇരുരാജ്യങ്ങളും പരസ്പരം ചുമത്തിയ ഉയർന്ന തീരുവ കുറയ്ക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.
യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ചൈനീസ് ഇറക്കുമതി ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 145% ആയി ഉയർത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം ഗുരുതരമായത്. കഴിഞ്ഞ വർഷം യുഎസും ചൈനയും തമ്മിലുള്ള വ്യാപാരം 660 ബില്യൺ ഡോളറിൽ എത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വ്യാപാരയുദ്ധം ലോകത്തെ ആശങ്കയിലാക്കിയത്. അതേസമയം യുഎസ്, ചൈനീസ് ഉദ്യോഗസ്ഥർ തമ്മിൽ നടക്കുന്ന വ്യാപാര ചർച്ചകള്‍ നിലവിലുള്ള വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതാണെന്നും നീക്കത്തെ ‘പോസിറ്റീവ്’ ആയി കാണുന്നുവെന്നും ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) ഡയറക്ടർ ജനറൽ എൻഗോസി ഒകോൻജോ ഇവാല പറഞ്ഞു. ഇരു രാജ്യങ്ങളും പരസ്പരം ഉൽപ്പന്നങ്ങൾക്ക് താരിഫ് വർദ്ധനവ് നടപ്പിലാക്കിയത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയായിരുന്നു.
അതിനിടെ ജനീവയിൽ നടക്കുന്ന യോഗത്തിന് മുന്നോടിയായി ചൈനീസ് ഇറക്കുമതിയുടെ തീരുവ 80% ആയി കുറയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ‘‘ചൈനയ്ക്ക് 80% തീരുവയാണ് ശരിയാവുകയെന്ന് തോന്നുന്നു.’’ – ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. അതിനിടെ വ്യാപാരയുദ്ധം ചൈനയുടെ സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ചൈന തുടർച്ചയായ പണപ്പെരുപ്പ സമ്മർദ്ദം നേരിടുന്നതായാണ് റിപ്പോർട്ട്. ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള താരിഫ് 80 ശതമാനമായി കുറയ്ക്കണമെന്ന് ട്രംപ് നിർദേശിച്ചെങ്കിലും ചൈനീസ് സമ്പദ്വ്യവസ്ഥ നേരിടുന്ന മറ്റ് വെല്ലുവിളികള്‍ മറികടക്കാൻ ഇത് പര്യാപ്തമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.