
ബാത്റൂമുകളിലെ സ്ഥിരം കാഴ്ചയാണ് ഡ്രെയിൻ അടഞ്ഞ് വെള്ളം പോകാതെയാകുന്ന സാഹചര്യങ്ങൾ. ആദ്യനാളുകളിൽ ചെറിയ രീതിയിലാകും വെള്ളം പോകാതെയാവുക. ഇത് നമ്മൾ കാര്യമായി ശ്രദ്ധിക്കുകയുമില്ല. എന്നാൽ പതിയെ ഡ്രെയിനിൽ നിന്നും വെള്ളം പൂർണമായും പോകാത്ത വിധത്തിലേക്ക് എത്തുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഡ്രെയിൻ അടഞ്ഞ് പോകാനുള്ള കാരണം. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
തലമുടി
ബാത്റൂമിൽ ഡ്രെയിൻ അടഞ്ഞുപോകാനുള്ള പ്രധാന കാരണം തലമുടിയാണ്. നിങ്ങൾ ഓരോ തവണ കുളിക്കുമ്പോഴും തലമുടികൾ കൊഴിഞ്ഞുപോകുന്നു. ഇങ്ങനെ നിരന്തരം പോകുമ്പോൾ ഡ്രെയിൻ അടഞ്ഞുപോകാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
സോപ്പ്
ബാത്റൂമിലെ ഡ്രെയിൻ അടഞ്ഞുപോകാൻ സോപ്പ് പലപ്പോഴും കാരണമാകാറുണ്ട്. സാധാരണമായി സോപ്പ് അലിഞ്ഞുപോകാറുണ്ട്. എന്നാൽ മുടികെട്ടുകൾ ഡ്രെയിനിൽ അടഞ്ഞിരുന്നാൽ അതിനു മുകളിൽ സോപ്പും അടിഞ്ഞുകൂടുന്നു.
മാലിന്യങ്ങൾ
പ്ലാസ്റ്റിക് പൊതികൾ, ബോട്ടിൽ ക്യാപ്പുകൾ തുടങ്ങി പലതരം മാലിന്യങ്ങളും ബാത്റൂമിൽ അടഞ്ഞിരിക്കാറുണ്ട്. ഡ്രെയിനിന് മൂടി ഇല്ലെങ്കിൽ ഇത്തരം വസ്തുക്കൾ എളുപ്പത്തിൽ ഡ്രെയിനിലേക്ക് ഒഴുകിയെത്തുന്നു. ഇത് ബാത്റൂമിൽ വെള്ളം പോകാൻ തടസമുണ്ടാക്കും.
അഴുക്കും ചർമ്മ കോശങ്ങളും
ബാത്റൂമിനുള്ളിലെ അഴുക്ക് വൃത്തിയാക്കാൻ എളുപ്പമാണെങ്കിലും ഇവ മുടിയിഴകൾ അല്ലെങ്കിൽ മാലിന്യങ്ങളുമായി അടിഞ്ഞുകൂടിയാൽ ഡ്രെയിൻ പെട്ടെന്ന് അടഞ്ഞുപോകാൻ കാരണമാകുന്നു.
ധാതുക്കൾ
ബാത്റൂമിൽ വരുന്ന വെള്ളത്തിൽ ധാരാളം ധാതുക്കൾ ഉണ്ടെങ്കിലും ഇത് ഡ്രെയിനിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.
വൃത്തിയാക്കേണ്ടത് ഇങ്ങനെ
1. ഹെയർ ക്യാച്ചർ ഉപയോഗിച്ചാൽ മുടികൾ ഡ്രെയിനിലേക്ക് പോകുന്നത് ഒഴിവാക്കാൻ സാധിക്കും.
2. എന്തെങ്കിലും അടിഞ്ഞുകൂടുന്നത് കണ്ടാൽ ഉടൻ തന്നെ ഡ്രെയിനിന്റെ മൂടി മാറ്റി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇത് മുടിയും അഴുക്കുകളും അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ സഹായിക്കുന്നു.
3. ഡ്രെയിൻ ക്ലീനറുകൾ ഉപയോഗിച്ച് വൃത്തിയാക്കിയാൽ ഡ്രെയിനിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]