
‘പ്രകോപനം സൃഷ്ടിക്കുന്നത് പാക്കിസ്ഥാൻ, യുദ്ധവിമാനം ഉപയോഗിച്ചു; സാധാരണക്കാരെ ലക്ഷ്യമിടുന്നു’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി∙ അതിർത്തിയിൽ ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷം വഷളായിരിക്കെ സ്ഥിതിഗതികൾ വിശദീകരിച്ച് കേന്ദ്രസർക്കാർ. വിദേശകാര്യ സെക്രട്ടറി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവർ നടത്തിയ വാർത്താസമ്മേളനത്തിലാണ് വിവരങ്ങൾ പങ്കുവച്ചത്.
‘‘പ്രകോപനം സൃഷ്ടിക്കുന്നത് പാക്കിസ്ഥാന്റെ നടപടികൾ. ഇന്ത്യ നടത്തിയത് നിയന്ത്രിതമായ സ്വയംപ്രതിരോധവും തിരിച്ചടിയും. ഇന്ത്യ പ്രതിരോധിച്ചു, തിരിച്ചടിച്ചു. പടിഞ്ഞാറൻ അതിർത്തിയിൽ മുഴുവൻ പാക്കിസ്ഥാൻ ആക്രമണശ്രമം നടത്തി. ഇന്ത്യൻ സേനകൾ ശക്തമായി തിരിച്ചടിച്ചു. ശ്രീനഗർ, അവന്തിപുർ, ഉധംപുർ സൈനിക താവളങ്ങളിലെ മെഡിക്കൽ മേഖല ലക്ഷ്യമിട്ട് പാക്കിസ്ഥാൻ ആക്രമണം നടത്തി. ബോധപൂർവം സാധാരണക്കാരെ ലക്ഷ്യമിട്ടായിരുന്നു പല ആക്രമണങ്ങളും. 12 സൈനിക കേന്ദ്രങ്ങളും ആക്രമിച്ചു. ഇന്ത്യ തിരിച്ചടിച്ചു. പാക്ക് മിസൈലുകൾ ഇന്ത്യ വീഴ്ത്തി. തെളിവായി വിഡിയോ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ കാണിച്ചു.