ദില്ലി: രാത്രിയിലെ തുടർച്ചയായുള്ള ആക്രമണത്തിന് ശേഷം പുലർച്ചെ ജമ്മുവിലും ലാഹോറിലും വീണ്ടും ഡ്രോൺ ആക്രമണം നടത്തി പാകിസ്ഥാൻ. പാകിസ്ഥാനെതിരെ ശക്തമായി ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു.
മിസൈലുകളും ബോംബുകളും ഇട്ടുകൊണ്ടായിരുന്നു സൈന്യത്തിൻ്റെ നീക്കം. അതേസമയം, ഇന്ത്യ സാധാരണക്കാരെയും പാകിസ്ഥാൻ ലക്ഷ്യമിട്ടതിന് പിന്നാലെ അതീവ ജാഗ്രതയിലാണ് രാജ്യം. അതിർത്തി ജില്ലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
ജലന്ധറിൽ ബ്ലാക്ക് ഔട്ട് തുടരുകയാണ്. പുറത്തിറങ്ങരുതെന്ന് ഉൾപ്പെടെ ജനങ്ങൾക്ക് കർശന നിർദേശമാണ് നൽകിയിരിക്കുന്നത്.
അതിനിടെ, ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇന്നലെ രാത്രി വൈകി വിദേശകാര്യ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. അതിനിടെ, ഇന്ത്യയ്ക്കുനേരെ ആക്രമണം തുടങ്ങിയെന്ന് പാകിസ്താൻ വ്യക്തമാക്കി.
ഇക്കാര്യം പാകിസ്താൻ സ്ഥിരീകരിക്കുന്നത് ആദ്യമാണ്. യുദ്ധക്കപ്പലുകൾ തന്ത്രപ്രധാന ഇടങ്ങളിൽ വിന്യസിച്ചെന്നും പാകിസ്താൻ പറയുന്നു.
അടിയന്തര സാഹചര്യങ്ങളിലെ നിർദേശം നൽകി പാകിസ്ഥാൻ; ഒരു തരത്തിലുള്ള വ്യോമഗതാഗതവും പാടില്ല,വ്യോമപാത പൂർണമായി അടച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]