

മൊത്ത വിതരണത്തിന് എത്തിച്ചത് 1.2 കിലോ ഉണക്ക കഞ്ചാവ്; കോട്ടയം ഭരണങ്ങാനം സ്വദേശിയായ യുവാവിനെ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടി
സ്വന്തം ലേഖകൻ
ഇടുക്കി: മൊത്ത വിതരണത്തിനായി എത്തിച്ച 1.200 കിലോഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് അറസ്റ്റില്‍.കോട്ടയം ഭരണങ്ങാനം പ്രവിത്താനം ഒരപുഴിക്കല്‍ അനിറ്റി(21)നെയാണ് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
കോട്ടയം, ഇടുക്കി ജില്ലകളില്‍ ഏതാനും നാളുകളായി ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്നയാളാണ് അനറ്റ്. രഹസ്യ വിവരത്തെ തുടർന്ന് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.തൊടുപുഴ ഒറ്റല്ലൂർ ചക്കിയള്ളുംമല ക്ഷേത്രത്തിന് സമീപം ഇയാളെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇൻസ്പെക്ടർ അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ.സി നെബു,ഷാജി ജെയിംസ്, സിവില്‍ എക്സൈസ് ഓഫീസർ ആർ. കണികണ്ഠൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. തൊടുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]